ചെറുനാരങ്ങ കൊണ്ട് ഫേസ് ക്രീമും ലെമൺ ഓയിലും വളരെ ഈസിയായി നിർമിക്കാം

നാരങ്ങയുടെ തൊലി കൊണ്ട് ലെമൺ ഓയിലും ഫേസ് ക്രീമും നിർമ്മിച്ചെടുക്കുന്നത് എങ്ങനെ എന്നാണ് ഇന്ന് പറയുന്നത്. ലെമൺ ഓയിൽ ചർമത്തിൽ എണ്ണമയം ഉള്ളവർക്കും, മുഖകുരു ഉള്ളവർക്കും ഉപയോഗിക്കാം. അതുപോലെ മുടിയിൽ താരൻ ഉള്ളവർക്കും ഉള്ള് കുറഞ്ഞവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചെറു നാരങ്ങയുടെ തൊലി വെളുത്ത ഭാഗം കൂടാതെ ചെറുതായി ചെത്തിയെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ നാലു ടിസ്പൂൺ ചേർക്കുക.

ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങാ തൊലിയും എണ്ണയും മിക്സ് ചെയ്ത് പാത്രം ഇറക്കിവെക്കുക. ഇങ്ങനെ പത്തോ പതിനഞ്ചോ മിനിറ്റ് നേരം വെക്കുക. അതിനു ശേഷം ഈ മിശ്രിതം ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. ഇതു നമ്മുടെ ചർമത്തിലും മുടിയിലുമൊക്കെ തേച്ചു കൊടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഫേസ് ക്രീം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ഇതിനായി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ലെമൺ ഓയിൽ ഒരു ടിസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അലോവര ജെൽ ചേർക്കുക. തുടർന്ന് ഇതു നല്ലതുപോലെ മിക്സ്‌ ചെയ്യുക. ശേഷം ഇത് നമ്മുടെ മുഖത്ത് പുരട്ടാവുന്നതാണ്. തുടർന്ന് നല്ലരീതിയിൽ മസാജ് ചെയ്തു കൊടുക്കുക. അതിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്. നമ്മുടെ ചർമത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈ ഫേസ് ക്രീം.

ഇത് ആർക്കും പരീക്ഷിച്ചു നോക്കി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.