മുഖം വെട്ടി തിളങ്ങനായി ചിലവ് കുറഞ്ഞ ഒരു ഫേസ്പ്പാക്ക്‌ നിർമ്മിച്ചെടുക്കാം

മുഖം തിളങ്ങുന്നതിന് സഹായിക്കുന്ന ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഉരുളക്കിഴങ്ങ് മിക്സിയിൽ അടിച്ചെടുക്കുക. തുടർന്ന് ഇതിന്റെ ജ്യൂസ് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. കുറച്ച് കഴിയുമ്പോൾ ജ്യൂസ്‌ അടിഞ്ഞിട്ടുള്ള ഒരു പൊടി പാത്രത്തിന്റെ അടിയിൽ ഊറി കിടക്കും. ഇത് ഒരു ടിസ്പൂൺ കൊണ്ട് എടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. കസ്തൂരി മഞ്ഞൾ ആണ് ഏറ്റവും അനുയോജ്യം. മഞ്ഞൾപൊടി ചർമത്തിന് നിറം വർദ്ധിക്കാൻ സഹായിക്കുന്നു.

ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കൊടുക്കുക. അതുപോലെ കാൽ ടീസ്പൂൺ തേനും ചേർക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനു ശേഷം ചൂടുവെള്ളം എടുത്ത് കോട്ടൺ തുണിയിൽ മുക്കി മുഖത്ത് സ്റ്റീം ചെയ്ത് കൊടുക്കുക. ഇത് മുഖത്തെ ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു. അതിനുശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഫേസ്പ്പാക്ക് പുരട്ടാവുന്നതാണ്.

അധികം ഉണങ്ങുന്നതിന് മുമ്പ് തന്നെ സാധാരണ വെള്ളത്തിൽ കഴുകി കളയുക. മുഖം കഴുകിയതിനു ശേഷം ഒരു ഐസ് ക്യുബ് എടുത്ത് മസാജ് ചെയ്യുക. ഇത് നേരത്തെ സ്റ്റീം ചെയ്തു കൊടുത്ത സമയത്തെ തുറന്ന സുഷിരങ്ങൾ അടയുന്നതിനായി സഹായിക്കുന്നു. ഇത് മുഖം നിറം വെക്കുന്നതിനും, മൃദുലമാകാനും, തിളങ്ങുന്നതിനും സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.