മലാശയ ക്യാൻസറുമായി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ

ക്യാൻസർ എന്നത് മഹാരോഗം ആണ്. ക്യാൻസറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാൽ ക്യാൻസർ സംഭവിച്ചാൽ പൂർണ്ണമായ രോഗവിമുക്തി ഉറപ്പില്ല. ക്യാൻസർ വരാനുള്ള പ്രധാന കാരണം പുകവലിയും മദ്യപാനവും ആണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നുണ്ട് എന്നാലും ആളുകൾ തിരിച്ചറിവില്ലാത്തവരെ പോലെ പെരുമാറുന്നു. ക്യാൻസർ വന്നാൽ രോഗിക്കു മാത്രമല്ല മറ്റുള്ളവർക്ക് കൂടി വളരെ ബുദ്ധിമുട്ടാണ്. രോഗി ശാരീരിക വേദന അനുഭവിക്കുന്നതോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുന്നു. രോഗിയെ പരിചരിക്കാനായി മറ്റൊരാളുടെ സഹായം കൂടി ആവശ്യമുണ്ട്.

ആ വ്യക്തിക്കും താൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലി മാറ്റിവെച്ചുകൊണ്ട് വേണം ക്യാൻസർ രോഗിയെ ശുശ്രൂഷിക്കാൻ. തുടക്ക അവസ്ഥയിലാണെങ്കിൽ ക്യാൻസറിനെ പിടിച്ചുകെട്ടാം. എന്നാൽ രണ്ടുമൂന്ന് സ്റ്റേജ് കഴിഞ്ഞാൽ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇക്കാലഘട്ടത്തിൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. പണ്ടത്തെതിനെ അപേക്ഷിച്ച് ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ദഹനേന്ദ്രിയ അവയവങ്ങളിൽ പ്രധാനപ്പെട്ട അവയവമായ മലാശയ ക്യാൻസറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മലത്തിൽ രക്തം കാണുക, മലത്തിൽ കഫം കാണുക, മലബന്ധം അനുഭവപ്പെടുക, മലബന്ധവും വയറിളക്കവും തുടരെത്തുടരെ ഉണ്ടാവുക ഇത്തരം രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ വിവരമറിയിക്കുക. കൃത്യമായി വ്യായാമം ചെയ്യുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക, പച്ചക്കറികൾ പഴങ്ങൾ എന്നിവ കഴിക്കുക.

വറുത്തതും പൊരിച്ചതും ആയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറയ്ക്കുക ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് ഒരു പരിധിവരെ കാൻസറിനെ തടയാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.