കൈയിലെ കഴപ്പ് തരിപ്പ് പുകച്ചിൽ എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

50 വയസ്സിനു ശേഷം കൈയിൽ കടച്ചിൽ, പുകച്ചിൽ, വേദന, തരിപ്പ് എന്നിവയിലേതെങ്കിലും ഉണ്ടാകാം. ഇതിന് പല കാരണങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു അസുഖമാണ് കാർപൽ ടണൽ സിൻഡ്രോം. മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് മനുഷ്യന്റെ കൈ ഉപയോഗിക്കാൻ ഉള്ള കഴിവാണ്. നമ്മുടെ കയ്യിലെ നാഡികളിൽ പ്രധാനപ്പെട്ടതാണ് മീഡിയൻ നെർവ്. കൈത്തണ്ടയുടെ അടുത്ത് ഒരു ടണൽ പോലെയുള്ള ഭാഗത്തു കൂടെയാണ് ഇത് കൈവെള്ളയിൽ പ്രവേശിക്കുന്നത്. കയ്യിലെ ഈ ഭാഗത്ത് അനുഭവപ്പെടുന്ന അമർച്ച കാരണമാണ് കാർപൽ ടണൽ സിൻഡ്രോം വരുന്നത്.

ഇത് ഉള്ള രോഗികൾക്ക് കയ്യിന് പുകച്ചിൽ അനുഭവപ്പെടാം. നമ്മുടെ ജനസംഖ്യയുടെ അഞ്ചു ശതമാനം പേർക്ക് കാർപൽ ടണൽ സിൻഡ്രോം ഉണ്ടാകാം എന്നാണ് കണക്കുകൾ പറയുന്നത്. കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നത് പുരുഷന്മാരിലും കുറവല്ല എങ്കിലും താരതമ്യേനെ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ചില സന്ദർഭങ്ങളിൽ രണ്ടു കൈകളിലും ലക്ഷണങ്ങൾ ഉണ്ടാകാം. ജോലിസംബന്ധമായ കാര്യങ്ങൾക്ക് കയ്യിന്റെ കൂടുതൽ ആവശ്യം വരുമ്പോൾ കൈത്തണ്ടയിൽ അസ്വസ്ഥതയുണ്ടാക്കും, ജെർക്കിങ് കൂടുതലുള്ള മിഷനുകൾ ഉപയോഗിക്കുന്നതുകൊണ്ടും ഈ രോഗം വരാം.

വീട്ടമ്മമാർക്ക് കറിക്ക് അറിയാനും മറ്റു വീട്ടാവശ്യങ്ങൾക്കും കൈത്തണ്ടയിൽ കൂടുതൽ ബലം കൊടുക്കേണ്ടിവരും. കയ്യിലേക്ക് പോകുന്ന 9 ടെൻഡൻസ്‌, മീഡിയൻ നെർവ് എന്നിവ ഈ ടണലിന് ഉള്ളിൽ കൂടെയാണ് പോകുന്നത് ശരാശരി ടണലിന് വ്യാസം 2.5 സെന്റീമീറ്റർ ആണ്. തൈറോയ്ഡ്, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ള ആളുകൾക്ക് ഈ രോഗം പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്.

ഏതെങ്കിലും അപകടത്തെത്തുടർന്ന് കൈത്തണ്ടയിൽ പൊട്ടലോ ഗുരുതരമായ അമർച്ചയോ സംഭവിച്ചിട്ടുണ്ടെങ്കിൽ മീഡിയൻ നെർവിന് ആഘാതം ഏൽക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.