ഇനി എളുപ്പത്തിൽ വീട്ടിൽ വച്ച് തക്കാളി കൊണ്ട് ഒരു ഫേഷ്യൽ ഉണ്ടാക്കാം

മുഖം മിനുക്കാനായി നമുക്കറിയാവുന്ന പല പണികളും നമ്മൾ ചെയ്തിട്ടുണ്ട്. മുഖത്തെ ചുളിവും കറുത്ത പാടുകളും മുഖത്ത് പലതും ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു. യൗവനത്തിൽ ആണ് നമ്മൾ കൂടുതൽ സൗന്ദര്യത്തിൽ ശ്രദ്ധപുലർത്തുക. ഈ കാലഘട്ടത്തിലാണ് ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങുക. പ്രായഭേദമന്യേ ഈ പ്രായക്കാർ പല ക്രീമുകളും മുഖത്ത് പ്രയോഗിക്കും. ഇവയ്ക്ക് വലിയ പൈസ കൊടുക്കേണ്ടിവരും എന്നിരുന്നാലും നമ്മൾ ഇതു വാങ്ങുക തന്നെ ചെയ്യും.

അതുമല്ലെങ്കിൽ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ട്രീറ്റ്മെന്റ്കൾ നടത്തും. ഇനിമുതൽ ഫേഷ്യൽ ട്രീറ്റ്മെന്റ് വീട്ടിൽ വച്ച് തന്നെ നടത്താം. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത, പൈസ ചെലവില്ലാത്ത ഒരു മാർഗ്ഗമാണിത്. ഇത് തയ്യാറാക്കാനായി തക്കാളി, പാൽ, പഞ്ചസാര, കടലമാവ്, തൈര്, കസ്തൂരി മഞ്ഞൾ, നാരങ്ങാ എന്നിവ ആവശ്യമുണ്ട്. തക്കാളിക്ക് ബ്ലീച്ചിങ് സ്വഭാവമുണ്ട്. ഇത് മുഖത്ത് പ്രയോഗിക്കുക വഴി മുഖത്തെ ചർമ്മത്തെ ബ്ലീച്ച് ചെയ്യുന്നു. കൂടാതെ മുഖം തിളങ്ങാനും സഹായിക്കും. തൈരിൽ ലാക്റ്റിക് ആസിഡ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നാരങ്ങയിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയുണ്ട്.

മഞ്ഞളിൽ ആന്റി ബാക്ടീരിയൽ ആന്റി സെപ്റ്റിക് ആന്റി ഫംഗൽ ഘടകങ്ങളും സ്കിൻ ലൈറ്റനിങ്ങിന് സഹായിക്കുന്നു ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൂടിച്ചേരുമ്പോൾ മുഖത്തിന് തിളക്കവും മൃദുത്വവും കൈവരുന്നു. വീട്ടിൽ തന്നെ വളരെ ലളിതമായി തയ്യാറാക്കാം. ഇനി ബ്യൂട്ടിപാർലറിൽ പോയി അധികം പൈസ ചെലവാക്കേണ്ട.

വീട്ടിൽ വച്ച് തന്നെ നല്ല ഫലം കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.