ഇതറിയാതെ വായ്നാറ്റത്തിന് എന്തു പ്രതിവിധി ചെയ്തിട്ടും കാര്യമില്ല

നമ്മളിൽ പലർക്കും വായനാറ്റം ഒരു പ്രശ്നമായി ഉള്ളവൻ ഉണ്ടാകും. മറ്റു ചിലർക്ക് പല്ലിൽ കറ അടിഞ്ഞ് കൂടിയിട്ട് ഉണ്ടാകും. വേറൊരു കൂട്ടരുണ്ട് അവർക്ക് പല്ലിൽ പോടുകൾ കാണപ്പെടാം. അങ്ങനെ പല്ലുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടാകും. പല്ല് രണ്ടുനേരം തേക്കുക. പല്ലിന്റെ പുറംഭാഗം മാത്രമല്ല ഉൾവശവും വൃത്തിയാകും വരെ തേക്കുക. പുകവലി നിർത്തുക. മായം ചേർത്തിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. ഇവയാണ് പ്രാഥമികമായി പല്ലിന്റെ ആരോഗ്യത്തിന് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. വായ്നാറ്റവും ആയി നമ്മൾ അറിയാതെ പോയ ചില കാര്യങ്ങളാണ് ഇനി ഇവിടെ പറയുന്നത്.

ചിലർക്ക് നാലോ അഞ്ചോ തവണ പല്ല് തേച്ചാലും വായനാറ്റം പോയി എന്ന് വരില്ല. ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുമ്പോൾ, ഭക്ഷണത്തിൽ ഫൈബർ ഇന്റെ അളവ് കുറയുമ്പോൾ കുടലുമായി പല പ്രശ്നങ്ങളും ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരുടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്ന് വൻകുടൽ വീണ്ടും ആഗിരണം ചെയ്യും. ഇത് കലർന്ന രക്തം ശ്വാസകോശത്തിലേക്ക് വരുന്നു. തുടർന്നുള്ള പ്രക്രിയയുടെ ഫലമായി ദുർഗന്ധമുള്ള വായു വായയിലൂടെ പുറത്തേക്ക് പോകുന്നു. ഇങ്ങനെയാണ് വായിൽ ദുർഗന്ധം വമിക്കുന്നത്. പ്രമേഹമുള്ളവർക്ക് തൊണ്ട പെട്ടന്ന് ഉണങ്ങി പോകുന്നത് തോന്നാം.

വായിൽ ഉമിനീര് കുറയുമ്പോൾ അവിടെ ബാക്ടീരിയ പ്രവർത്തിക്കുന്നു. ഇങ്ങനെ വരുമ്പോഴാണ് പ്രമേഹരോഗികൾക്ക് വായനാറ്റം ഉണ്ടാവുന്നത്. പുകവലിക്കുന്നവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും വായനാറ്റം പതിവാണ്. നമ്മുടെ കുടലിൽ ചില ബാക്ടീരിയകൾ ആണ് ദഹനത്തെ സഹായിക്കുന്നത്. ഇവയിൽ ഇല്ലെങ്കിൽ ദഹനം പൂർണമാകില്ല. നെഞ്ചിരിച്ചിൽ ഉണ്ടാവുന്നവർക്ക് വായനാറ്റം സംഭവിക്കാം.

ചർമവും ആയി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർ ഇത് കുടൽ മായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ ഇത്തരക്കാർക്കു വായനാറ്റം അനുഭവപ്പെടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.