ശരീരത്തിലെ കറുത്ത പാടിന്റെ പിന്നീട് കാരണം ഇതാണ്

ശരീരത്തിൽ എന്തുകൊണ്ടാണ് കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത്? ചില ഭാഗങ്ങൾ എന്തുകൊണ്ടാണ് ഇരുണ്ടു വരുന്നത്? ഇതിനുള്ള മറുപടി എല്ലാം ഇവിടെ പറയുന്നു. ചിലർക്ക് കൈയിന്റെ അടിയിൽ കറുത്തനിറം കാണപ്പെടാം, തുടയിടുക്കിൽ കറുത്തനിറം കാണപ്പെടാം. അതുപോലെതന്നെ കണ്ണിനു ചുറ്റും ശരീരത്തിൽ മടക്കുകൾ വരുന്ന ഭാഗങ്ങളിലും ഇരുണ്ട നിറം കാണപ്പെടുന്നു. ഇതിന്റെ കാരണം കണ്ടുപിടിക്കാതെ സോഷ്യൽമീഡിയയിലും ടിവിയിലും കാണുന്ന ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നു. ഇങ്ങനെ ഒരുപാട് ക്രീമുകൾ പല കമ്പനിയുടെ ഇപ്പോഴും ഇറങ്ങി കൊണ്ടിരിക്കുന്നു. നിറത്തിനും മണത്തിനും കേടുവരാതിരിക്കാനും പലതരത്തിലുള്ള കൃത്രിമ വസ്തുക്കൾ ഇതിൽ ചേർക്കുന്നുണ്ട്.

ഇവയ്ക്കെല്ലാം പാർശ്വഫലങ്ങളുണ്ട്. കുറച്ചുകാലം വിചാരിച്ച ഫലം തരും എങ്കിലും കുറച്ചുകഴിഞ്ഞാൽ ചർമത്തിന്റെ സ്വാഭാവിക ഭംഗി പോലും ഇല്ലാതാകും. ശരീരത്തിൽ ഇങ്ങനെ കറുപ്പുനിറം കാണാൻ പല കാരണങ്ങളുണ്ട്. നമ്മൾ ഇടുന്ന ആഭരണങ്ങളുമായി ഇതിന് ബന്ധപ്പെട്ടാകാം, ശരീരത്തിൽ ക്രമാതീതമായി ഭാരം കൂടുന്നതു കൊണ്ടാകാം, ശരീരത്തിൽ ക്രമാതീതമായി ഹോർമോൺ വ്യതിയാനം സംഭവിക്കുന്നതുക്കൊണ്ടാകാം, പോളിസിസ്റ്റിക് അവസ്ഥയാകാം, ഫാറ്റി ലിവർ പ്രശ്നങ്ങളാകാം, ആർത്തവത്തിലെ ക്രമക്കേട് ആകാം. ഇവയിൽ ഏതെങ്കിലും ഒക്കെ ആകും ശരീരത്തിലെ കറുത്ത പാടുകൾക്ക് കാരണം.

ഇതൊന്നുമറിയാതെ കിട്ടിയ ക്രീം പ്രയോഗിച്ചാൽ വേറെ പല അസുഖങ്ങളും ഉണ്ടാകാം. കുറച്ച് ആൾക്കാരിൽ ചുണ്ട് കറുത്തിരുണ്ട് വരാറുണ്ട്. ഇതൊരു ഒരുപക്ഷേ അനീമിയ ഉള്ളതു കൊണ്ടാകാം മറ്റൊരു കാരണം അസിഡിറ്റി ആണ്. അതുമല്ലെങ്കിൽ ഭക്ഷണമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു അലർജി ആകും. കണ്ണിനു ചുറ്റും കറുപ്പ് നിറത്തിൽ കാണപ്പെടാൻ ഉറക്ക കുറവ്, മാനസിക സമ്മർദ്ദം എന്നിവയിൽ ഏതെങ്കിലും ഒരു കാരണമാകാം.

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.