കിഡ്നി ശുദ്ധീകരിക്കാൻ ഇതാ ഒരു ഹോം റെമഡി

കിഡ്നി നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. മനുഷ്യനു രണ്ട് കിഡ്നി ആണുള്ളത്. ശരീരത്തിനുള്ളിലെ ആന്തരിക സമസ്ഥിതി നിലനിർത്തുക എന്ന ലക്ഷ്യമാണ് കിഡ്നിക്ക് ഉള്ളത്. ശരീരത്തിൽ പ്രവേശിക്കുന്ന മാലിന്യങ്ങളെ നീക്കംചെയ്ത് അതിനെ മൂത്രത്തിലൂടെ പുറന്തള്ളുന്നു. മുഖത്തും കാലിലും നീര് വരികയും, വിശപ്പില്ലായ്മ, രാത്രി ഉറക്കം കിട്ടായ്ക, മൂത്രമൊഴിക്കുമ്പോൾ അമിതമായി പത വരുന്നത് എന്നിവയുണ്ടെങ്കിൽ അതിവേഗം ഡോക്ടറെ കാണുക. ഇവയെല്ലാം വൃക്കയെ ബാധിക്കുന്നതാണ്. കിഡ്നി പ്രവർത്തനക്ഷമം അല്ലെങ്കിൽ മറ്റൊരു അവയവവും വേണ്ടരീതിയിൽ പ്രവർത്തിക്കില്ല.

ആയതിനാൽ വൃക്കയുടെ ആരോഗ്യം നല്ല രീതിയിൽ തന്നെ പരിഗണിക്കണം. കിഡ്നി ശുദ്ധീകരിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ജീരകം, നാരങ്ങാ, മല്ലിയില എന്നിവ നമുക്കാവശ്യം ആയിട്ടുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന നാരങ്ങയിൽ സിട്രിക് ആസിഡ്, വിറ്റാമിൻ സി, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നാരങ്ങ ഭാരം കുറയ്ക്കാൻ, ദഹനം നല്ല രീതിയിൽ നടക്കാൻ, ഹൃദയരോഗങ്ങളെ തടയാൻ, കിഡ്നി സ്റ്റോൺ പരിഹരിക്കാൻ സഹായിക്കുന്നു.

ജീരകത്തിൽ അയ്യേൺ, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ജീരകത്തിലെ ഘടകങ്ങൾ പ്രമേഹത്തെയും കൊളസ്ട്രോളിനെയും കുറയ്ക്കാൻ സഹായിക്കുന്നു. അതോടൊപ്പം കിഡ്നിയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. മല്ലിയില ശരീരത്തിൽ അധികമായി കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ മൂത്രത്തിലൂടെ പുറംതള്ളാൻ കാരണമാകുന്നു. മൂന്ന് ദിവസം അടുപ്പിച്ച് കാലത്ത് വെറുംവയറ്റിൽ ഇത് കുടിക്കുകയാണെങ്കിൽ.

വൃക്ക നല്ലരീതിയിൽ പ്രവർത്തിക്കുകയും ശരീര വേദന കുറയുകയും പ്രമേഹം കൊളസ്ട്രോൾ എന്നിവ കുറയുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.