ഏതു കുട്ടിക്കും ഉയരം വയ്ക്കാൻ ഈ കാര്യം ചെയ്താൽ മതി

കുട്ടികളിൽ വേണ്ടത്ര ഉയരമില്ല എന്ന് മാതാപിതാക്കൾ പരാതി പറയാറുണ്ട്. ഉയരം വെക്കാൻ ബൂസ്റ്റ് ഹോർലിക്സ് ഇവ കൊടുത്തിട്ടൊന്നും കുട്ടികൾ വേണ്ട വിധം ഉയരം വെക്കുന്നില്ല. ഉയരം മാത്രമല്ല തൂക്കവും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കുഞ്ഞ് രണ്ടു വയസ്സ് എത്തുമ്പോൾ ജനിച്ച സമയത്ത് ഉയരത്തിന്റെ രണ്ട് മടങ്ങ് എത്തുന്നത്. തുടർന്നങ്ങോട്ട് ഓരോ വർഷത്തിലും 7 സെന്റീമീറ്റർ വീതം കൂട്ടണമെന്നാണ് കണക്കുകൾ. ആൺകുട്ടികൾ പത്തു വയസ്സു മുതൽ 16 വയസ്സുവരെ വേഗത്തിൽ വളരും എന്നാൽ പെൺകുട്ടികൾ 9 വയസ്സു മുതൽ ആർത്തവം വരെ വേഗതയിൽ വളരുന്നു.

ഉയരം വരാതിരിക്കാൻ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് വിറ്റാമിൻ ഡി യുടെ കുറവ്. വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിൻ d. കാൽസ്യം എത്ര അളവിൽ കഴിച്ചാലും വിറ്റാമിൻ ഡി യുടെ അപര്യാപ്തത ഉണ്ടെങ്കിൽ വളർച്ച വേണ്ടവിധത്തിൽ നടക്കില്ല. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ d. നമ്മൾ വേണ്ട വിധം വെയില് കൊണ്ടില്ലെങ്കിൽ നമുക്ക് വിറ്റാമിൻ ഡി ലഭിക്കില്ല. മുട്ട, പാൽ, പച്ചക്കറികൾ എന്നിവയിൽ എല്ലുകളുടെ വളർച്ചയ്ക്ക് കാരണമായ കാൽസ്യം ഉണ്ടെങ്കിലും വിറ്റാമിൻ d ഇല്ലെങ്കിൽ വളർച്ച ഉണ്ടാവില്ല.

രാവിലെ 11 മണി മുതൽ ഒരു മണി നേരത്തുള്ള വെയിലാണ് ഏറ്റവും നല്ലത്. ചെറു കുട്ടികൾ കാൽമുട്ട് വേദന പറയുമ്പോൾ അതിന് കാരണം വിറ്റാമിൻ ഡിയുടെ കുറവാണ്. ഉയരം വെക്കാതിരിക്കാൻ മറ്റൊരു കാരണമാണ് തൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിൽ ഉയരം വയ്ക്കില്ല. തൈറോയ്ഡ്നെതിരെയുള്ള മരുന്നുകൾ കഴിച്ചാൽ ഈ പ്രശ്നം തീരും. ഒപ്പം തന്നെ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ നല്ലതാണ്.

ചെറുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കണം ഉയരം വയ്ക്കാൻ ഉള്ള പ്രായം 15 വയസ്സിനു മുകളിൽ ഒക്കെ ആകുമ്പോൾ ഈ പ്രശ്നം കണ്ടെത്തിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.