മൂത്രമൊഴിക്കുമ്പോൾ പത കാണുന്നുണ്ടോ? ഉണ്ടെങ്കിൽ ഇത് നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം

സർഫസ് ടെൻഷൻ കുറയുമ്പോഴാണ് ഏതൊരു ലായനിയും പതയുന്നത്. മൂത്രത്തിൽ പത ഉണ്ടാകുന്നതിന് കാരണം ഒരു പ്രോട്ടീൻ ആണ്. മൂത്രത്തിലൂടെ അമിതമായി പത വരുമ്പോൾ തീർച്ചയായും ശ്രദ്ധിക്കണം. രക്തത്തെ അരിക്കുന്ന ജോലിയാണ് വൃക്കയുടെത്. മാലിന്യങ്ങളും അമിതമായുണ്ടാകുന്ന വെള്ളവുമാണ് വൃക്ക പുറന്തള്ളുന്നത്. സാധാരണയായി മൂത്രത്തിൽ അധികം പ്രോട്ടീൻ ഉണ്ടാകാറില്ല. വൃക്കകൾ വേണ്ടവിധം പ്രവർത്തനക്ഷമമല്ലാതെ ആകുമ്പോഴാണ് രക്തത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടുന്നത്. ശരാശരി ഒരാളുടെ ഒരുദിവസത്തെ മൊത്തത്തിൽ 150 ഗ്രാം പ്രോട്ടീൻ വരെ കാണപ്പെടാം.

ഈ 150 മില്ലിഗ്രാം പ്രോട്ടീനിൽ വെറും 30 ഗ്രാം മാത്രമേ ആൽബിൻ എന്ന പ്രോട്ടീൻ കാണപ്പെടുക യുള്ളൂ. മൂത്രത്തിൽ 30ml-300ml അളവിൽ ആൽബുമിൻ എന്ന് പ്രോട്ടീൻ കണ്ടുകഴിഞ്ഞാൽ അതിനെ മൈക്രോ ആൽബുമിൻ യൂറിയ എന്നാണ് വിശേഷിപ്പിക്കുക. ഇത് കൂടുതലായി കാണപ്പെടുന്നത് ഷുഗർ രോഗികളിൽ ആണ്. എല്ലാ പ്രമേഹരോഗികളും കൊല്ലത്തിലൊരിക്കൽ എങ്കിലും മൈക്രോ ആൽബുമിൻ ടെസ്റ്റ് ചെയ്യണം. ആൽബുമിന്റെ അളവ് മുന്നൂറിൽ കൂടുതൽ ആകുന്നതിനെയാണ് മാക്രോ ആൽബമിൻ എന്ന് പറയുന്നത്.

മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് കാലക്രമേണ ഹൃദയ രോഗത്തിന് കാരണമാകും. പ്രമേഹം, അമിതമായ രക്തസമ്മർദ്ദം എന്നിവയാണ് ഇതിന് കാരണം. റീനൽ ബയോപ്സി എന്ന സാങ്കേതിക വിദ്യയിലൂടെ വൃക്കയിൽ നിന്ന് സാമ്പിളെടുത്ത് പരിശോധന നടത്താറുണ്ട്. കാലിൽ കണ്ണിനുചുറ്റും ഭാഗങ്ങളിൽ നീര് വരികയും മൂത്രത്തിൽ ക്രമാതീതമായി പത ഉണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന രോഗലക്ഷണം.

ചിലപ്പോൾ ഒരു ലക്ഷണവും ഉണ്ടാകാതെ തന്നെ വരാം. സ്പോട്ട് യൂറിൻ പ്രോട്ടീൻ ക്രിയാറ്റിനിൻ റേഷ്യോ, ആൽബുമിൻ ക്രിയാറ്റിനിൻ റേഷ്യോ എന്നീ ടെസ്റ്റുകൾ ആണ് ഇതിനുവേണ്ടി ചെയ്തു വരാറ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.