നമ്മൾ അറിയാതെ പോയ ജീരകത്തിന്റെ ഗുണങ്ങൾ

നാം നിത്യേന കഴിക്കുന്ന കറികളിൽ ജീരകത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. പായസത്തിൽ ജീരകം ഒരു പ്രധാന വസ്തുവാണ്. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച് പോകാനിറങ്ങുമ്പോൾ അവിടെ വെച്ചിട്ടുണ്ടാകും ജീരകം. നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാൻ ജീരകം സഹായിക്കുന്നു. നമ്മളിൽ കുറച്ചുപേർക്കെങ്കിലും വായനാറ്റം ഒരു പ്രശ്നം ആയിട്ടുണ്ടാവും. രണ്ടുനേരവും പല്ല് വൃത്തിയായി തേച്ചാൽ ഈ പ്രശ്നം മാറിക്കിട്ടും അതോടൊപ്പം ജീരകം ചവച്ചാൽ വായനാറ്റം പോയി കിട്ടും. ഇങ്ങനെ ജീരകം ചവയ്ക്കുമ്പോൾ പല്ലുമായി ബന്ധപ്പെട്ട ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ജീരകത്തിന് നല്ല മണവും രുചിയും കാരണം നമ്മൾ ബിരിയാണിയിൽ ചേർക്കുന്നു. കുട്ടികൾക്ക് ജീരകവെള്ളം കുടിക്കാൻ കൊടുക്കാറുണ്ട്. ഇത് അവർക്ക് നല്ല ദഹനം ഉണ്ടാകാൻ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ജീരകം അത്യുത്തമമാണ്. കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും കണ്ണടയില്ലാതെ വായിക്കാനും ജീരകം കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, മിനറലുകൾ, അയൺ, ഫൈബർ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിന് വളരെയേറെ ഹാനികരമാകുന്ന അമിതമായ കൊഴുപ്പിനെ നീക്കംചെയ്യാനും ജീരകം സഹായിക്കുന്നു.

പ്രമേഹരോഗികൾ ഇടയ്ക്കിടെ ജീരകം ചവയ്ക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ജീരകത്തിന് സാധിക്കും. ജീവിതത്തിൽ നമ്മൾ ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്നവരാണ്. സ്ട്രെസ്സ് കുറയ്ക്കാൻ ജീരകം നല്ലതാണ്. നമുക്കുചുറ്റും രക്തസമ്മർദ്ദവും കൊളസ്ട്രോൾ പ്രശ്നങ്ങളും അനുഭവിക്കുന്നവർ ധാരാളമാണ്. അവർക്കെല്ലാം ജീരകം നല്ല പരിഹാരമാണ്.

നമ്മുടെ ഹൃദയത്തിൽ കെട്ടികിടക്കുന്ന കഫം നീക്കം ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ ഗർഭിണികൾക്കും നല്ലതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.