പല്ലുവേദനയോട് ഗുഡ് ബൈ പറയൂ നിമിഷങ്ങൾക്കകം

നമുക്ക് ഇടയ്ക്ക് പല്ലുവേദന വരാറുണ്ട്. ചിലപ്പോൾ തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അസഹനീയമായ പല്ലു വേദന തോന്നുന്നു. മുഖത്തിന് ഭംഗി നൽകുന്ന ഒരു ഭാഗമാണ്. കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുക നമ്മുടെ പല്ലിലേക്ക് ആണ്. പല്ലിന്റെ ആരോഗ്യം നിസ്സാരമായി കാണരുത്. ഭക്ഷണത്തെ വേണ്ട വിധം ചവച്ചരച്ച് കഴിച്ചാലെ ദഹനവും അവശ്യ ഘടകങ്ങളുടെ ആഗിരണവും നടക്കുകയുള്ളൂ. പല്ലിന്റെ ആരോഗ്യം മോശമാകാൻ പല കാരണങ്ങളുണ്ട്. നാം പൊതുവേ ഒരുനേരം മാത്രമേ പല്ലു തേക്കാറുള്ളൂ. ഇത് തികച്ചും തെറ്റായ രീതിയാണ്.

പല്ലിനിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ കുറേനേരം കെട്ടി കിടക്കാൻ ഇടയുണ്ട്. ഇത് പല്ലുകൾക്ക് നല്ലതല്ല. ഇത് കെട്ടിക്കിടന്ന് പെട്ടെന്ന് അണുബാധ ഉണ്ടാകാൻ കാരണമാകും. പല്ലിൽ നിറവ്യത്യാസം കണ്ടുതുടങ്ങും. പതുക്കെപ്പതുക്കെ പല്ലുകൾക്കിടയിൽ ഗ്യാപ്പ് വരും. ഭക്ഷണം കഴിച്ചാൽ വായ നന്നായി വൃത്തിയാക്കുക. രണ്ടുനേരവും പല്ലുതേയ്ക്കുക. പല്ലിന്റെ ഉൾഭാഗവും വൃത്തിയാക്കണം. മറ്റൊരു കാരണം നമ്മൾ കഴിക്കുന്ന മായം ഉള്ള ഭക്ഷണങ്ങളാണ്. ഭക്ഷണത്തിലൂടെ വായിലേക്ക് എത്തുന്ന ചില വിഷാംശങ്ങൾ പല്ലിന്റെ ആരോഗ്യം മാത്രമല്ല ശരീരത്തെ മുഴുവനായും ബാധിക്കും.

വെറും രണ്ട് മിനിറ്റുകൊണ്ട് പല്ലു വേദന മാറ്റാനുള്ള എളുപ്പമാർഗമാണ് ഇവിടെ പറയുന്നത്. ഉപ്പ്, മഞ്ഞൾപൊടി, കടുകെണ്ണ ഇവ മാത്രമേ ഇതിന് ആവശ്യമായിവരുന്നുള്ളൂ. ഈ മിശ്രിതം വിരലിൽ ആക്കി വേണം പല്ലിൽ തേക്കാൻ. ഇതിനുശേഷം 20 മിനിറ്റ് നേരത്തേക്ക് വായ അടച്ചു പിടിക്കുക. പല്ലിലെ വേദന താനേ പൊയ്ക്കോളും. പല്ലുവേദനയ്ക്ക് മാത്രമല്ല പല്ലിലെ അണുക്കൾ നീക്കംചെയ്യാനും ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാകുവാനും ഈ രീതി സഹായിക്കും. നിമിഷനേരംകൊണ്ട് ചെയ്തെടുക്കാവുന്ന അതേയുള്ളൂ.

അധികം പൈസ ചെലവുമില്ല. വീട്ടിൽ തന്നെ തയ്യാറാക്കാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.