ഇനി വളരെ ഈസിയായി വീട്ടിൽ വച്ച് തന്നെ മുഖം വെളുപ്പിക്കാം

ഭംഗിയുള്ള മുഖം എപ്പോഴും നിലനിർത്തണം എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ പല കാരണങ്ങളാൽ നമുക്ക് അതിന് സാധിക്കാതെ വരുന്നു. മുഖത്ത് പാടുകളും മുഖക്കുരുവും നമ്മളെ സൗന്ദര്യം നിലനിർത്തുന്നതിൽ തടസ്സം നിൽക്കുന്നു. ഒട്ടുമിക്ക ആൾക്കാരുടെ പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ്. ഇതിനെ പ്രതിരോധിക്കാനായി കടകളിൽ ഒരുപാട് ഫേഷ്യൽ ക്രീമുകൾ ഇറങ്ങുന്നുണ്ട്. പല കമ്പനികളുടെ പലനിറത്തിലുള്ളത്. ചെറുപ്പക്കാരെ ലക്ഷ്യംവെച്ചാണ് ഇത്തരം സാധനങ്ങൾ കൂടുതലായി വിപണിയിൽ ഇറങ്ങുന്നത്. കാരണം 18 -20 വയസ്സിലാണ് ശരീരത്തിൽ കൂടുതൽ മാറ്റങ്ങൾ കണ്ടുവരിക.

ഇവർ പെട്ടെന്ന് ഇത്തരം വസ്തുക്കൾക്ക് അടിമകളാകുന്നു. നിറത്തിനും കൂടുതൽ കാലം നീണ്ടു നിൽക്കാനും ഇതിൽ പലതരം കൃത്രിമ വസ്തുക്കൾ ചേർക്കുന്നുണ്ട്. ഇത് ശരീരത്തിന് കാലക്രമേണ ദോഷം ചെയ്യും. മറ്റുചിലർ ബ്യൂട്ടിപാർലറിൽ പോയി അമിത പൈസയ്ക്ക് ഫേഷ്യൽ ട്രീറ്റ്മെന്റ് നടത്തുന്നു. ഇനി അതിന്റെ ഒന്നും ആവശ്യമില്ല. ചിലവുകുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ഇത് തയ്യാറാക്കാനായി ചെറുപയർ പൊടി, കടലമാവ്, കസ്തൂരി മഞ്ഞൾ, തൈര് എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ചെറുപയറിൽ വിറ്റാമിനുകളും മിനറൽസും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിൽ നനവ് നിലനിർത്താനും തിളക്കം നല്കാനും ഇത് സഹായിക്കും. ചർമത്തിന് മൃദുത്വം നൽകാൻ കടലമാവ് കാരണമാകുന്നു. ഇതിൽ ചേർക്കുന്ന തൈര് സൂര്യരശ്മികൾ മുഖത്ത് കൊള്ളുന്നത് കൊണ്ടുണ്ടാകുന്ന മുഖത്തെ കറുത്ത പാടിനെ പ്രതിരോധിക്കുന്നു. ഇതിലൂടെ ചേർത്തുണ്ടാക്കുന്ന മിശ്രിതം 15 മിനിറ്റു നേരമെങ്കിലും മുഖത്ത് തേക്കണം.

തുടർച്ചയായി മൂന്നു ദിവസം ഇത് ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും മുഖത്തിന് തിളക്കവും വെളുത്ത നിറവും കൈവരും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.