ഏതു കുറയാത്ത വയറും ഇനി കുറയും, വെളുത്തുള്ളി ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി

വയർ ചാടുന്നത് പ്രായഭേദമന്യേയാണ്. ചിലർക്ക് അതികം തടി ഉണ്ടാകില്ല എന്നാൽ വയറു ചാടിയിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കാൻ പല കാരണങ്ങളുണ്ട്. പാരമ്പര്യമായി കിട്ടാം. ഇപ്പോഴത്തെ ആളുകൾ വേണ്ട വിധം വ്യായാമം ചെയ്യുന്നില്ല. പണ്ടൊക്കെ ഗതാഗതസൗകര്യങ്ങൾ കുറവായതിനാൽ ആളുകൾ പല സ്ഥലത്തേക്കും പോയിരുന്നത് നടന്നായിരുന്നു. ഇപ്പോൾ മിക്ക വീടുകളിലും രണ്ടോ അതിലധികമോ വാഹനങ്ങൾ ഉണ്ടാകും. പുതിയ കാലഘട്ടത്തിൽ മനുഷ്യന്റെ അധ്വാനഭാരം വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളൂ. ശരീരത്തിന് ആവശ്യമായ വ്യായാമം നൽകിയില്ലെങ്കിൽ വയർ ചാടും എന്നുമാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളും തുടർന്നും ഉണ്ടാകും.

മറ്റൊരു കാരണം ഭക്ഷണമാണ്. പലരും വീട്ടിൽ ഭക്ഷണം ഉണ്ടാക്കാതെ പുറത്തുനിന്നുള്ള ഭക്ഷണം ആണ് കൂടുതൽ ആശ്രയിക്കുന്നത്. ഇവയിൽ മണവും രുചിയും കൂട്ടുന്നതിനായി പല മായങ്ങളും ചെയ്തിട്ടുണ്ടാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് കൂടുതൽ ആൾക്കാർക്കും പ്രിയം. ഇതിൽ അമിതമായി കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ശരീരത്തിന് കൊഴുപ്പ് ആവശ്യമാണെങ്കിലും ഒരു പരിധി വിട്ടാൽ കൊഴുപ്പ് അപകടകാരിയാകും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി വയറും മറ്റു ശരീരഭാഗങ്ങളും തൂങ്ങിക്കിടക്കുന്നത് പോലെയാകും. വയറു കുറയ്ക്കാൻ ഇതാ ഒരു മാർഗ്ഗം.

വയറു കുറയ്ക്കാൻ മാത്രമല്ല വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും ഇതിൽ പ്രധാന ചേരുവ വെളുത്തുള്ളിയാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോൾ ഗുണങ്ങൾ കുറെ കൂടി ഉണ്ടാകും. ക്യാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും അണുബാധ തടയാനും സഹായിക്കും.

വെളുത്തുള്ളി ചതച്ചോ ജ്യൂസ് ഉണ്ടാക്കിയോ ഉപയോഗിക്കാം. തീർച്ചയായും ഇത് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വണ്ണം വിചാരിച്ചതിലും കുറയും. മറ്റു മാർഗങ്ങളെ കുറിച്ച് അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.