മുടിയുമായി ബന്ധപ്പെട്ട് നമ്മൾ അറിയാതെ പോയ ചില രഹസ്യങ്ങൾ

ഈ കാലഘട്ടത്തിൽ യുവാക്കളിൽ തുടങ്ങുന്നു മുടികൊഴിച്ചിൽ, അകാലനര എന്നിവ. പണ്ടൊക്കെ ആളുകളിൽ 45 വയസ്സിനു ശേഷം മാത്രമേ മുടി നരയ്ക്കുന്നത് തുടങ്ങുകയുള്ളൂ. ഒരു സാധാരണ മനുഷ്യന്റെ തലയിൽ പൂജ്യം മുതൽ ഒന്നര ലക്ഷം വരെ മുടികൾ കാണപ്പെടാം. ഹെയർ ഫോളികിളിൽ നിന്നാണ് മുടി ഉണ്ടാക്കുന്നത്. ശരാശരി ഒരു മാസത്തിൽ ഒരു സെന്റീമീറ്റർ ആണ് മുടിയുടെ വളർച്ച. എന്തു മരുന്ന് കഴിച്ചാലും എന്ത് ചികിത്സ നടത്തിയാലും മുടിയുടെ വളർച്ച ഇതിൽനിന്നും കൂടാൻ സാധിക്കില്ല.

മുടിക്ക് മൂന്ന് ഘട്ടങ്ങൾ ആണുള്ളത്. ആദ്യം മുടി മൂന്നു മുതൽ അഞ്ചു കൊല്ലം വരെ വളർന്നുകൊണ്ടേയിരിക്കും. പിന്നീട് രണ്ടാഴ്ചക്കാലം വളർച്ചയില്ലാതെ തുടരും. അതിനുശേഷം മുടി കൊഴിഞ്ഞു പോകും. പ്രസവ സമയത്ത് സ്ത്രീകൾക്ക് മുടികൊഴിച്ചിൽ സംഭവിക്കാം. ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിനു കാരണം. അതിനൊപ്പം തന്നെ പ്രസവസമയത്ത് ഇവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മറ്റൊരു കാരണമാണ്. അകാലനര ഉണ്ടാകാൻ പാരമ്പര്യം ഒരു കാരണമാണ്. തലയിൽ സോപ്പ് തേക്കാൻ പാടില്ല.

മുടിക്ക് ആസിഡ് സ്വഭാവവും സോപ്പിന് ആൽക്കലി സ്വഭാവമാണ്. ഇത് ആവർത്തിക്കുമ്പോൾ മുടി പൊട്ടി പോകാൻ കാരണമാകാറുണ്ട്. മുടി നരക്ക് പ്രത്യേക ചികിത്സ കിട്ടില്ല. ശരീരത്തിൽ എന്തെങ്കിലും മൂലകത്തിന്റെയോ വിറ്റാമിന്റെയോ കുറവുണ്ടെങ്കിൽ അതു പരിഹരിക്കാം. പ്രകൃതിദത്തമായ ചെയ്യാൻ പറ്റുന്ന പാർശ്വഫലങ്ങളില്ലാത്ത ഡൈകൾ ഉപയോഗിക്കുക.

ഡൈ ഏതെങ്കിലും ഉപയോഗിക്കുമ്പോൾ അലർജി തോന്നുന്നുണ്ടെങ്കിൽ അത് പിന്നീട് ഉപയോഗിക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.