പാറ്റയെ തുരുത്തൂ വെറും ഒരു മിനിറ്റിൽ

ഒട്ടുമിക്ക വീട്ടിലും പാറ്റ ശല്യം ഉണ്ട്. കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇതിനെ ഭയക്കുന്നവരാണ്. വീട്ടിൽ ഡ്രസ്സ് തിരിയുന്നതിനിടയിലും കുറേക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന എന്തെങ്കിലും എടുക്കാൻ പോകുമ്പോഴും പെട്ടെന്ന് പാറ്റ പ്രത്യക്ഷപ്പെട്ടേക്കാം. അടച്ചു വയ്ക്കാതെയുള്ള ഭക്ഷണത്തിൽ പാറ്റ വീഴുന്നതോടെ വലിയ ആരോഗ്യ പ്രശ്നങ്ങൾ തുടക്കമാകും. ആയതിനാൽ പാറ്റയെ ഒഴിവാക്കിയേ മതിയാകൂ.
വീട് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ പാറ്റ ശല്യം ഒഴിവാക്കാം.

വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. വെള്ളം കെട്ടിനിൽക്കുന്നത് പലപ്പോഴും പാട്ടുകളുടെ ശല്യം വർധിപ്പിക്കുന്നതിന് കാരണമാണ്. വെള്ളത്തിന്റെ ചോർച്ച അടയ്ക്കുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ് അല്ലെങ്കിൽ അവരുടെ പാറ്റകൾ വരുന്നത് ആവർത്തിക്കും. മാർക്കറ്റിൽ പാറ്റക്കെതിരായി പാറ്റ ഗുളിക ലഭിക്കുന്നു. പാറ്റഗുളിക ഒരു പരിധിവരെ പാറ്റയെ അകറ്റിനിർത്തും എങ്കിലും കൊച്ചുകുട്ടികൾ ഇത് കഴിക്കാൻ.

ഇടവന്നാൽ വലിയ ആപത്താണ്. പാറ്റയെ സ്വന്തമായി തുരത്താൻ വീട്ടിൽ വച്ച് ഉണ്ടാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.  ഇതിനായി ആവശ്യമായി വരുന്നത് ഷാംപൂ, വെള്ളം, വിനെഗർ എന്നിവ മാത്രമാണ്. ഇതിലെ വിനെഗർ അണുനാശക ശേഷിയുള്ള ഒന്നാണ്. ഷാംപൂവിൽ ആന്റി ബാക്ടീരിയൽ ഘടകങ്ങളുണ്ട്. ഇവയെല്ലാം പാറ്റയെ പമ്പ കടത്തും പാറ്റയെ മാത്രമല്ല ഉറുമ്പിനെയും ഓടിക്കും.

ഈ ലായനി പാറ്റയുള്ള സ്ഥലങ്ങളിൽ തെളിച്ചു കൊടുക്കുക. പാറ്റ ശല്യം തീർച്ചയായും വിട്ടു പോകും. നല്ല ഷാംപൂ ഉപയോഗിക്കുകയാണെങ്കിൽ നല്ല മണവും ഉണ്ടാകും. കുഞ്ഞുങ്ങൾ എടുത്തു തിന്നുമോ എന്ന ഭയം ഇനി വേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിലുണ്ടാക്കാവുന്ന രീതിയാണിത്. പാർശ്വഫലങ്ങൾ ഒന്നും ഇല്ല 100% പ്രയോജനം ചെയ്യുന്നു.