വയറു സംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അതിവേഗ പരിഹാരമിതാ.

ദഹനക്കേട്, വയറുവേദന, മലബന്ധം തുടങ്ങിയ ഉണ്ടാകാത്ത ഒരാൾ പോലും ഉണ്ടാകില്ല. ഭക്ഷണക്രമത്തിലെ അനാസ്ഥയാണ് ഇതിന്റെ 80 ശതമാനവും കാരണം. ചെറിയ കുട്ടികളിൽ ദഹനക്കേട് ഉണ്ടാകുന്നത് സാധാരണയാണ്. യുവാക്കൾ പലരും നേരം വൈകി ഉറങ്ങി നേരം വൈകി ഉണരുന്നതും ആണ് കൂടുതലായി കണ്ടുവരുന്നത്. ഇത് മൂലം സമയാ സമയത്ത് ഭക്ഷണം കഴിക്കാതെ വരുന്നു. ചിലർ നേരത്തെ എഴുന്നേറ്റാലും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നു. വ്യക്തിജീവിതത്തിലെ രാവിലത്തെ ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

രാവിലെയും ഉച്ചയ്ക്കും വേണ്ടവിധം ഭക്ഷണം കഴിക്കാതെ രാത്രിയിലെ ഭക്ഷണം കൂടുതൽ കഴിക്കും. ഇതു തികച്ചും അനാരോഗ്യകരമാണ്. വയർ സംബന്ധമായ അനവധി പ്രശ്നങ്ങൾ ഇതിനുപിന്നിൽ വരുന്നു. ഇപ്പോഴത്തെ ജനറേഷനിൽ പലർക്കും പുറമേ നിന്നുള്ള ഭക്ഷണത്തോട് ആണ് താല്പര്യം കൂടുതൽ. ഈ ഭക്ഷണം കൂടുതൽ സ്വാദുള്ളതാകുമെങ്കിലും ശരീരത്തിന് അത്ര നല്ലതല്ല. എല്ലായിപ്പോഴും വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ആരോഗ്യകരം. വയർ സംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഒരു നല്ല പരിഹാരമാണ് ഇവിടെ പറയുന്നത്. കുടലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാണ്.

 

ഇതിൽ ഉള്ളത് പാൽ, നിനക്ക്, പഴം, തേൻ എന്നിവ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പഴം അസിഡിറ്റിയെ കുറയ്ക്കും. തേൻ ദഹനം സുഗമമാക്കുന്നു. അതോടൊപ്പം വയറെരിച്ചിൽ പരിഹരിക്കുന്നു. ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ വയറുമായി ബന്ധപ്പെട്ട ഒരുവിധം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇതിലില്ല. എല്ലാം പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.

പപ്പായ, ഇഞ്ചി, ആപ്പിൾ, നാരങ്ങ തുടങ്ങിയവ ദഹനത്തിന് സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.