അനാഥരായ കുഞ്ഞുങ്ങളെ ചേർത്ത്പിടിച്ച് ആശ്വസിപ്പിക്കാൻ ഇനി ഞാൻ ഉണ്ടാകുമെന്നുവ്യക്തമാക്കി പുനീതിന്റെ ഭാര്യ

സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. പുനീതിന്റ അകാലവിയോഗം ഞൊടിയിടയിലാണ് അദ്ദേഹത്തെ അറിയാത്തവരെ പോലും കണ്ണീരിലാഴ്ത്തിയത്. കന്നഡക്കാർക്കും അദ്ദേഹം ഒരു നടൻ മാത്രമല്ല കാരുണ്ണ്യപ്രവർത്തിയിലൂടെ നിരവധി പേർക്ക് വെളിച്ചം പകർന്ന വ്യക്തി കൂടിയാണ്. അനാഥാലയങ്ങളിലൂടെയും സ്കൂളുകളിലൂടെയുമെല്ലാം അദ്ദേഹം നിരവധി കുഞ്ഞുങ്ങൾക്ക് ജീവിതം നൽകിയിട്ടുണ്ട്. പുനീതിന്റെ വേർപാടോടെ ഈ കുഞ്ഞുങ്ങൾക്ക് അവർക്കുണ്ടായിരുന്ന ഏക തണലാണ് നഷ്ട്ടമായത്. പുനീതിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ശക്തിധമ എന്ന അനാഥാലയം.

പുനീതിന്റെ മരണ വാർത്തയറിഞ്ഞ് കണ്ണീർവാർക്കുന്ന കുഞ്ഞുമക്കളുടെ ഒരു വീഡിയോ ആണ് ഇന്ന് എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തുന്നത്. സൂപ്പർ താരത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ശക്തിധമ. പുനീതിന്റ വിയോഗത്തോടെ തങ്ങളുടെ ശക്തിയും പ്രചോദനവുമായിരുന്ന സഹോദരനെ ആണ് നഷ്ടപ്പെട്ടത് എന്നാണ് അവർ എല്ലാവരും പറയുന്നത്. പുനീതിന്റെ മരണ വാർത്തയും അതിനു പിന്നാലെ എത്തിയ മരണ ചടങ്ങുകളുമെല്ലാം കുഞ്ഞുങ്ങൾക്ക് വലിയ വേദനയാണ് നൽകിയിട്ടുള്ളത്. തങ്ങൾക്ക് ഇനി ആരുമില്ല ഞങ്ങൾ അനാഥരായി എന്ന് പറയുന്ന അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ഇനി പുനീതിന്റെ ഭാര്യ ഉണ്ടാകും.

സൂപ്പർസ്റ്റാർ എന്ന പദവിക്കും സിനിമക്കും അപ്പുറം എളിമ കൊണ്ടും നന്മ കൊണ്ടും ആരാധകരെയും നാട്ടുകാരെയും ചേർത്തു പിടിച്ച വ്യക്തിയായിരുന്നു പുനീത്. സാമൂഹ്യ സേവനങ്ങൾക്കും ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾക്കും തന്റെ വരുമാനത്തിന്റെ ഒരു വിഹിതം അദ്ദേഹം മാറ്റിവെക്കുമായിരുന്നു. കോവിഡ് ദുരിതത്തിൽ കഴിഞ്ഞവർഷം 50 ലക്ഷം രൂപയാണ് കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം നൽകിയത്. ഒപ്പം തന്റെ ആരാധകരോട് സഹായിക്കുവാൻ പറയുകയും ചെയ്തു. കർണാടകയും മാറ്റ് അയൽ സംസ്ഥാനങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നപ്പോഴും സഹായത്തിനായി പുനീതിന്റെ കരങ്ങൾ ഉണ്ടായിരുന്നു.

അവയവദാനത്തെ കുറിച്ചും അദ്ദേഹം നിരന്തരം ഓർമിപ്പിച്ചിരുന്നു.താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയും ചെയ്തതുപോലെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപുതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതു പാലിച്ചു കൊണ്ട് തന്നെ പുനീതിന്റെ കണ്ണുകൾ രണ്ടും ദാനം ചെയ്‌തു. ഇതിനൊപ്പം 45 കന്നഡ മീഡിയം സ്കൂളുകളിലേക്ക് നിരന്തരം അദ്ദേഹത്തിന്റെ സഹായങ്ങൾ എത്തിയിരുന്നു. 26 അനാഥാലയങ്ങൾ,16 വൃദ്ധസദനങ്ങൾ, 19 ഗോശാലകൾ എന്നിങ്ങനെ തന്റെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വെച്ച് അദ്ദേഹം ചേർത്തു പിടിച്ച ജീവിതങ്ങൾ ഏറെ ഉണ്ട്. 1800 പെൺകുട്ടികൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസവും നൽകുന്നുണ്ട്.