വാഹനാപകടത്തിൽ പൊലിഞ്ഞത് മുൻ മിസ്സ്‌ കേരള വിജയികൾ വിശ്വസിക്കാനാകാതെ കുടുംബക്കാരും നാട്ടുകാരും

മുൻ മിസ്സ്‌ കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാർ അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ അർദ്ധരാത്രി 1:30 നാണ് സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപാസ്സ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന്റ മുന്നിൽ വെച്ചാണ് അപകടം. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടു.

ആറ്റിങ്ങൽ, ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ, തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാംകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. മരിച്ച രണ്ടു പേരുടെ മൃദദേഹങ്ങളും മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്.

2019 – ലെ മിസ്സ്‌കേരള ആണ് അൻസി കബീർ, റണ്ണറപ്പ് ആണ് അഞ്ജന ഷാജൻ. വളരെ കഴിവുകളുള്ള രണ്ട് വ്യക്തിത്വങ്ങളെ ആണ് കേരളത്തിന് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഇരുവരും സമൂഹത്തിലും സോഷ്യൽ മീഡിയകളിലും ശ്രദ്ധപിടിച്ച വ്യക്തിത്വങ്ങളാണ്. സമ്പൂർണ ഹൃദയസമ്പന്നരായിരുന്നു ഇരുവരും. ഇരുവരുടെയും മരണവാർത്തയിൽ അനുശോചനം അറിയിച്ച് നിരവതി ആളുകളാണ് എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ഇരുവരുടെയും മരണവാർത്തയിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവതികലാകാരും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് നഷ്‌ടമായ മുൻ മിസ്സ്‌കേരള വിജയികളുടെ വേർപാട് വിശ്വസിക്കാനാകാതെ നടുങ്ങി വീട്ടുകാരും നാട്ടുകാരും.