കുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് അറിഞ്ഞിരിക്കണം.

ഇന്ന് നമ്മുടെ വീടുകളിലെ കുട്ടികൾക്ക് എല്ലാവർക്കും മൊബൈല്ഫോണ് ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഒരു പക്ഷേ കാർട്ടൂനും, സിനിമകളും ആയിരിക്കാം കാണുന്നത്.ഇപ്പോൾ ഓൺലൈൻ ക്ലാസുകളിൽ സജീവമാണ് മൊബൈൽഫോൺ. ചില കുട്ടികൾക്ക് കാർട്ടൂൺ കാണുന്നത് വളരെ ഇഷ്ടമാണ്. ചിലപ്പോൾ അവർ എപ്പോഴും കാണുന്ന വരുമായിരിക്കും. ഇത് സ്ഥിരമായി കാണുമ്പോൾ കുട്ടികളിൽ അവരുടെ സ്വഭാവ രൂപീകരണത്തിന് മാറ്റം വരുവാൻ സാധ്യതയുണ്ട്.അവരുടെ സ്വഭാവം മാറുന്നതിനു പഠിപ്പി ലേക്ക് ഉള്ള ശ്രദ്ധ കുറയുന്നതിനും കാരണമാകാറുണ്ട്.

ചിലർക്കൊക്കെ അഡിക്ഷൻ ആണ്. എന്ന് പറഞ്ഞാൽ ഒരു വസ്തുവിനോട് അടങ്ങാത്ത ആഗ്രഹം. എത്ര കണ്ടാലും അതിനോട് മതി വരാത്ത അവസ്ഥ.ഇത് പിന്നീട് ഒരു ഡിസീസ് ആയി വരുവാൻ സാധ്യതയുണ്ട്. കുട്ടികളിൽ മൊബൈൽഫോൺ കിട്ടിയാൽ പിന്നെ ഇതാണ് അവസ്ഥ. കൂടുതലായി മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അത് കുട്ടികളുടെ ചിന്താഗതികൾ മാറുന്നതിനും സ്വഭാവം തന്നെ മാറുന്നതിനും കാരണമാകുന്നു.

കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാതാപിതാക്കൾ ബോധപൂർവ്വം തന്നെ മാറ്റിയെടുക്കാൻ ശ്രമിക്കണം. മാതാപിതാക്കൾ ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോൺ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പലതരത്തിലുള്ള ആക്ടിവിറ്റി ചെയ്യുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുക. വർക്ക്‌ ഷീറ്റുകൾ കൊടുക്കുക. കഥാപുസ്തകങ്ങൾ കൊടുക്കുക. ഇതുവഴി കുട്ടികൾക്ക് വളർച്ച ഉണ്ടാക്കുന്നതിനായി സാധിക്കും.

ഈ വീഡിയോയിലൂടെ ഡോക്ടർ വളരെയധികം നിർദ്ദേശങ്ങളാണ് കുട്ടികളുടെ വളർച്ചയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.