ഷുഗർ ഫലപ്രദമായി നിയന്ത്രിക്കാം വളരെ എളുപ്പത്തിൽ….

ഇന്ന്‌ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രമേഹ രോഗം. പണ്ട് പ്രായമായവരിലാണ് ഇതിൽ കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഇത് യുവാക്കളിലും കാണുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒരു ജീവിത ശൈലി പ്രശ്നമായി കണക്കാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹ രോഗത്തിന്റെ പ്രധാന ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു.

രോഗം കൂടുമ്പോൾ അമിതമായ ദാഹം, അമിതമായ വിശപ്പ്, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌. ഇതിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. അതുപോലെ പ്രമേഹം ചെറിയ രീതിയിൽ കണ്ടു തുടങ്ങുന്നവർ പല തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ ആഹാര രീതികളിൽ ശ്രദ്ധിക്കുക എന്നതു തന്നെയാണ്.

ഇതിനായി ഷുഗർ കുറവുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. പ്രമേഹ രോഗികൾക്ക് ചെറുപയർ, കടല, ഗോതമ്പ്, ദോശ, ചപ്പാത്തി എന്നിവ കൊടുക്കാവുന്നതാണ്. അതുപോലെ കക്കരിക്ക, പേരയ്ക്ക തുടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നതും വളരെ ഗുണകരമാണ്. ഇവർ വാഴപഴം, പൈനാപ്പിൾ, തണ്ണിമത്തൻ, പപ്പായ തുടങ്ങിയ പഴവർഗങ്ങൾ മുഴുവനായും ഒഴിവാക്കുക.

അതുപോലെ അന്നജം കൂടിയ ഭക്ഷണ സാധനങ്ങളായ ചോറ്, പുട്ട് എന്നിവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ചക്ക, മാങ്ങ തുടങ്ങിയ ഫല വർഗങ്ങളും ഒഴിവാക്കേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.