ആസ്മ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്…..

ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആസ്മ. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിലെ ശ്വസന നാളങ്ങള്‍ ചുരുങ്ങുകയും ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വിടാനുള്ള പ്രയാസമാണ് ആസ്മ. ഇത് ശ്വസനത്തെ ബാധിക്കുകയും ചുമ, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചില ആളുകളിൽ ശ്വാസനാളത്തിലെ പേശികൾ അമിതമായി ചുരുങ്ങുന്നതു കൊണ്ടും ശ്വാസംമുട്ട് ഉണ്ടാകാവുന്നതാണ്.

നമ്മുടെ നാടുകളിൽ വളരെയധികം ആളുകൾ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ആസ്മ വരുന്നതിനുള്ള പ്രധാന കാരണം അലർജിയാണ്. നമുക്ക് പറ്റാത്ത എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ നമ്മുടെ ശരീരത്തിനകത്ത് കടക്കുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണ് അലർജി. ഇത്തരം വസ്തുക്കൾ നമ്മുടെ ശ്വാസ കോശത്തിൽ കയറിയാൽ നമ്മുടെ ശരീരം അതിന് പുറന്തള്ളാൻ ഒരു പ്രതി പ്രവർത്തനം നടത്തുന്നു.

ഇത് ശ്വാസ നാളങ്ങളിൽ നീർക്കെട്ട് ഉണ്ടാകാനും ശ്വാസനാളങ്ങൾ ചുരുങ്ങാനും കാരണമാകുന്നു. ഇത് അമിതമായാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. ഇത്തരത്തിൽ നമ്മുടെ ചുറ്റും ഉണ്ടാകുന്ന പല വസ്തുക്കളും അലർജി ഉണ്ടാക്കുന്നു. എന്നാൽ ഓരോ ആളുകൾക്കും ഓരോ പ്രത്യേക വസ്തുക്കൾ മൂലമാണ് അലർജി ഉണ്ടാകുന്നത്. ഒരു വ്യക്തിക്ക് ഒന്നോ രണ്ടോ വസ്തുക്കൾ മൂലമാണ് പ്രധാനമായും അലർജി അനുഭവപ്പെടുന്നത്.

കൂടുതൽ ആളുകളിലും വീട്ടിൽ കാണപ്പെടുന്ന പൊടിയിൽ നിന്നാണ് ഇത്തരം അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.