സ്ട്രോക്ക് അഥവാ പക്ഷാഘാതം വന്നു കഴിഞ്ഞാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…..

സ്ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന്‌ നമ്മുടെ നാടുകളിൽ ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് പണ്ടു കാലത്ത് വീട്ടിലെ പ്രായമായവർക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയായിരുന്നു. എന്നാൽ പുതിയ കാലത്ത് ചെറുപ്പക്കാർക്ക് പോലും പക്ഷാഘാതം പിടിപെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്പ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നതായി പഠനങ്ങൾ പറയുന്നു. നമ്മുടെ തെറ്റായ ജീവിത രീതികളും ആഹാര ക്രമങ്ങളുമാണ് ഇതിന് പ്രധാന കാരണം.

ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം എന്നിവ വര്ധിക്കുന്നതാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണം. ശരീരത്തിലെ ഒരു ഭാഗം തളരുക, മുഖം കോടുന്നതും സ്ട്രോക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന അമിതമായ പുകവലി സ്ട്രോക്ക് വരാനുള്ള സാധ്യതകൾ കൂട്ടുന്നു. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു വലിയ ഘടകമാണ്. ഇത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു.

അല്ലെങ്കിൽ നാലിരട്ടിയാക്കുന്നു. ഒരു പ്രാവശ്യം സ്ട്രോക്ക് വന്ന് കഴിഞ്ഞാൽ അതിൽ നിന്ന് മുക്തി നേടുന്നത് എങ്ങനെയെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇതിനുള്ള പരിഹാരമാണ് റീഹാബിലിറ്റേഷനിലൂടെ നിർദേശിക്കുന്നത്. ഇത് ഒരു ചികിത്സ തെറാപ്പിയാണ്. ന്യൂറോ പ്ലാസ്റ്റി സിറ്റി എന്ന ഒരു സംവിധാനമുണ്ട്. ഇതിലൂടെ നമ്മുടെ ബ്രെയിന് കൊടുക്കുന്ന ട്രെയിനിങ്ങിലൂടെ നഷ്ടപ്പെട്ടു പോയ ഫങ്ഷനുകൾ ശരിയാക്കാൻ കഴിയുന്നു.

അതുപോലെ ഒക്കിപേഷ്ണൽ തെറാപ്പിയും കൊടുക്കേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.