കുട്ടികളിലെ വിരശല്യം ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്….

വിരശല്യം പ്രായഭേദമന്യേ എല്ലാ ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇതിനെ കൃമിശല്യം എന്നും പറയാറുണ്ട്. അസഹ്യമായ ചൊറിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രധാന പ്രശ്നം. അതുപോലെ വിശപ്പ് കുറയുക, ശരീരം നന്നാവാതിരിക്കുക എന്നിവയും ഇതിന്റെ പ്രശ്നങ്ങളാണ്. ഇന്ന്‌ കുട്ടികളിലുണ്ടാകുന്ന വിരശല്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. പ്രധാനമായും മൂന്നു തരം വിരകളാണുള്ളത്. പിന്‍വേം, ഹുക്ക് വേം, റൗണ്ട് വേം എന്നിവയാണ് ഇവ. ഇതിൽ പിൻവേം വിരകളാണ് കൂടുതലായും പ്രശ്നമുണ്ടാക്കുന്നത്.

ഈ വിരകൾ മുട്ടയിടാനായി മലദ്വാരത്തിന്റെ അടുത്ത് വരുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ആറു മാസത്തിലൊരിക്കൽ കുഞ്ഞുങ്ങൾക്ക് വിരയുടെ ഗുളിക കൊടുക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ തീരെ ചെറിയ കുട്ടികളിൽ വിരയുടെ മരുന്ന് അമിതമായി കൊടുക്കുന്നതും ഒട്ടും ഗുണകരമല്ല. കുട്ടികളിൽ ഒരു വയസ്സിനും രണ്ടു മാസത്തിനു ശേഷം മാത്രമേ വിരയുടെ മരുന്ന് കൊടുക്കാൻ പാടുള്ളു. ഇത് ഒരു അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് വളരെ ഗുണകരമാണ്.

അതുപോലെ കുഞ്ഞുങ്ങളുടെ നഖം വെട്ടിയതിന് ശേഷം വിരയുടെ മരുന്നു കൊടുക്കുന്നതാണ് നല്ലത്. വിര ശല്യം കുട്ടികളിൽ നിന്നും കുട്ടികളിലേക്ക് പകരാനുള്ള സാധ്യതകളും കൂടുതലാണ്. വിര ശല്യത്തിനുള്ള മരുന്നുകൾ കുട്ടികൾക്ക് കൊടുക്കുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രധാനമായും കുഞ്ഞിന്റെ ശരീര ഭാരത്തിന് അനുസരിച്ച് വേണം മരുന്നുകൾ കൊടുക്കാൻ.

ശരീര ഭാരം കുറവുള്ള കുട്ടികളിൽ ഡോസ് കുറഞ്ഞ മരുന്നുകളും ശരീരം ഭാരം കൂടിയ കുട്ടികളിൽ ഡോസ് കൂടുതലുള്ള മരുന്നുകളും കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമേ അതിന്റെ ഫലം ലഭിക്കുകയുള്ളു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.