സന്ധികളിൽ ഉണ്ടാകുന്ന ഇത്തരം വേദനകൾ വളരെ പെട്ടെന്ന് തിരിച്ചറിയണം…..

ഇന്ന്‌ സന്ധികളിലുണ്ടാകുന്ന വേദനകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിൽ കാലിൽ വേദനയുണ്ടാക്കുന്ന നടുവിന്റെ അസുഖങ്ങളെ കുറിച്ചാണ് ആദ്യമായി പറയുന്നത്. കാലിൽ വേദനയുണ്ടാക്കുന്ന നടുവിന്റെ അസുഖങ്ങൾ പ്രധാനമായും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളാണ്. ഡിസ്ക് പുറകിലേക്ക് തള്ളുകയോ ഡിസ്കിന്റെ ഉള്ളിലെ ദ്രവ രൂപത്തിലുള്ള ജെൽ മെറ്റീരിയൽ പുറത്തേക്ക് ഇറങ്ങുകയും ചെയ്യുമ്പോഴാണ് കാലിൽ വേദന വരുന്നത്. സാധാരണയായി ഈ രോഗിക്ക് നാഡിയുടെ ഏതെങ്കിലും.

ഭാഗത്തിൽ കൂടെ നടു മുതൽ കാലു വരെയുള്ള ഭാഗങ്ങളിൽ വേദന അനുഭവപ്പെടാം.അതുപോലെ ഓരോ നാഡിയുടെ ഭാഗത്തേക്കും ഈ വേദന അനുഭവപെടാറുണ്ട്. ചില ആളുകളിൽ ഇതിനോടൊപ്പം തരിപ്പും ഉണ്ടാകാറുണ്ട്. പ്രധാനമായും ഇരിക്കുമ്പോഴും മുന്നോട്ടു കുനിഞ്ഞ് എന്തെങ്കിലും ജോലി എടുക്കുമ്പോഴുമാണ് ഈ വേദന ഉണ്ടാകാറ്. ഇങ്ങനെ വരുമ്പോൾ ഉടനെ തന്നെ വിശ്രമം കൊടുക്കുന്നത് വളരെ നല്ലതാണ്. ചില ആളുകളിൽ മുട്ടു വേദനയായും ഇത് അനുഭവപെടാറുണ്ട്.

എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇവർക്ക് നടു മുതൽ കാൽ വരെയുള്ള ഭാഗങ്ങൾക്കിടയിൽ വേദന ഉണ്ടാവുകയും ചെയ്യും. അതുപോലെ കാലിലെ ഞരമ്പുകൾക്കിടയിൽ സ്ഥലം ഇല്ലാത്ത അവസ്ഥയിലും ഇത്തരം കാലു വേദനകൾ ഉണ്ടാകാം. ഇവർക്ക് പൊതുവേ രണ്ടു കാലുകളിലും വേദന അനുഭവപ്പെടാറുണ്ട്. പ്രധാനമായും നടക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വേദനക്ക് പുറമേ കാൽ കുഴയുക തരിപ്പ് ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.