സ്ത്രീകളിൽ ഗർഭ കാലത്തുണ്ടാകുന്ന ബ്ലീഡിങ്ങിനെ കുറിച്ച് കൂടുതൽ അറിയാം….

സ്ത്രീകളിൽ ഗർഭകാലത്തുണ്ടാകുന്ന ബ്ലീഡിങ്‌ ഇന്ന്‌ ഒരുപാട് ആളുകളിൽ കണ്ടു വരുന്നു. പ്രധാനമായും ആദ്യത്തെ മൂന്നു മാസങ്ങളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങിനെ കുറിച്ചാണ് ഇന്ന്‌ പറയാൻ പോകുന്നത്. വളരെ സന്തോഷത്തോടെ പോകേണ്ട ഈ സമയത്ത് ഉണ്ടാകുന്ന ഒരു ചെറിയ ബ്ലീഡിങ് പോലും ഗർഭിണികളായ സ്ത്രീകൾക്ക് വളരെ ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ബ്ലീഡിങ് ഉണ്ടാകുന്ന സ്ത്രീകൾ ഡോക്ടറെ കണ്ടു കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതു പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുകയാണെങ്കിൽ ഫലപ്രദമായ മരുന്നുകളിലൂടെ ഇത് പരിഹരിക്കാൻ കഴിയും.

എന്നാൽ ഇത് കണ്ടെത്താൻ വൈകുന്തോറും വയറിനുള്ളിൽ അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് അവരുടെ ജീവന് തന്നെ അപകടം സൃഷ്ടിക്കാം. ഇങ്ങനെ ഉണ്ടാകുന്ന പക്ഷം ഒരു എമർജൻസി സർജറി ആവശ്യമായി വരും. ഗർഭകാലത്തിന്റെ തുടക്കത്തിൽ അടി വയറിന്റെ ഇരു വശങ്ങളിലുമായി ശക്തിയായ വേദന ഉണ്ടാവുകയാണെകിൽ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. പ്രധാനമായും മുന്തിരിക്കുല ഗർഭം, ഗർഭ പാത്രത്തിന്റെ വായ്ഭാഗത്തുണ്ടാകുന്ന ചില വളർച്ചകൾ.

ഗർഭ പാത്രത്തിൽ ഉണ്ടാകുന്ന അണുബാധ എന്നീ കാരണങ്ങൾ ബ്ലീഡിങ്ങിന് ഇടയാക്കാറുണ്ട്. ബ്ലീഡിങ് ഉണ്ടായി കഴിഞ്ഞാൽ സ്കാനിംഗ് ചെയ്തു കുഞ്ഞിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുഞ്ഞിന് വേണ്ട വളർച്ചയും ഹൃദയമിടിപ്പും ഉണ്ടെങ്കിൽ വലിയ കുഴപ്പം ഉണ്ടാകാറില്ല. വേണ്ട രീതിയിൽ വിശ്രമം ചെയ്തും ഫലപ്രദമായ മരുന്നുകൾ കഴിച്ചും ഇതിനെ നേരിടാവുന്നതാണ്.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഗർഭം കുഴപ്പമില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ഗുരുതരമായ അവസ്ഥയിലേക്ക് ഇത് എത്താറുമുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.