ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം…..

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി സ്മാർട്ട് ഫോണും, കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണ് മിക്ക കുട്ടികളും. ഈ സമയത്തു ഇവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ കാഴ്ച സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും. പ്രധാനമായും കമ്പ്യൂട്ടറും സ്മാർട്ട്ഫോണും കുട്ടിയും തമ്മിലുള്ള ദൂരം വളരെയധികം ശ്രദ്ധിക്കണം. കുറഞ്ഞത് 30 സെന്റീമീറ്റർ ദൂരമെങ്കിലും അകലത്തിൽ വേണം കുട്ടി ഇരിക്കാൻ. ഇതിനായി നമ്മുടെ വീട്ടിൽ ഉള്ള സ്കെയിൽ ഉപയോഗിച്ച് അളവ് എടുക്കാവുന്നതാണ്.

അതുപോലെ 20 – 20 എന്ന ഒരു നിയമവും പാലിക്കേണ്ടതാണ്. അതായത് തുടർച്ചയായി 20 മിനിറ്റ് സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്ന കുട്ടി അടുത്ത 20 സെക്കന്റ് കണ്ണുകൾക്ക് വിശ്രമം കൊടുക്കണം. അതിനുശേഷം 20 മീറ്റർ അകലേക്ക് നോക്കേണ്ടതാണ്. നമ്മുടെ വീടിനുള്ളിലേക്കോ ജനൽ തുറന്നു പുറത്തേക്കോ നോക്കാവുന്നതാണ്. ഇത് നമ്മുടെ കണ്ണുകളുടെ ആയാസം കുറയ്ക്കാൻ സഹായിക്കുന്നു. തീർച്ചയായും ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ കണ്ണുകൾക്ക് അത് വളരെ ദോഷകരമാണ്.

പിന്നീട് 20 സെക്കന്റുകൾക്ക് ശേഷം വീണ്ടും ഗാഡ്‌ജറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അതുപോലെ തുടർച്ചയായി 30-40 മിനിറ്റ് ക്ലാസ് കേട്ടതിന് ശേഷം വേറെ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ്. ഇതിനായി നടക്കുകയോ അല്ലെങ്കിൽ മസിലുകൾ സ്ട്രെച്ച് ചെയ്യുകയോ ചെയ്യാം. ഈ കാര്യങ്ങൾ കുട്ടികളെപ്പോലെ മുതിർന്നവരും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഐ ടി സംബന്ധമായ ജോലികൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ഇവർ തുടർച്ചയായി മണിക്കൂറുകളോളം കമ്പ്യൂട്ടറിനു മുന്നിൽ വർക്ക് ചെയ്യുന്നതായി കാണാം. ഇത് ഒഴിവാക്കി ഇത്തരത്തിൽ 30 മിനിറ്റുകൾക്ക് ശേഷം ഒരു ബ്രേക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.