സ്ത്രീകളിലെ ഇത്തരം മുഴകൾ വളരെയധികം ശ്രദ്ധിക്കണം…

സ്ത്രീകളുടെ ഗർഭാശയത്തിൽ കാണുന്ന മുഴകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. സാധാരണയായി 50 ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന ഒരു തരം മുഴയാണ് ഫൈബ്രോയ്ഡ് മുഴകൾ. അൾട്രാ സൗണ്ട് സ്കാനിങ് വിധേയമാകുന്ന 70 ശതമാനം സ്ത്രീകളിലും ഈ രോഗം കണ്ടു വരുന്നു. പ്രധാനമായും ഇരുപത് വയസിനും അമ്പതു വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ഇതിൽ തന്നെ 30 വയസ്സു മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഈ മുഴ അധികവും ഉണ്ടാകുന്നത്.

പ്രധാനമായും കുട്ടികളില്ലാത്ത സ്ത്രീകളിലാണ് ഇത്തരം മുഴകൾ കാണുന്നത്. അതുപോലെ അമിത വണ്ണമുള്ള സ്ത്രീകളിലും ഇത്തരം മുഴകൾ ഉണ്ടാകാറുണ്ട്. കൂടാതെ പാരമ്പര്യമായി കണ്ടുവരുന്ന ഒരു തരം മുഴയാണ് ഫൈബ്രോയ്ഡ് മുഴകൾ. ഇത് ഗർഭപാത്രത്തിലെ മാംസ പേശികളിൽ നിന്ന് തുടങ്ങി അതിന്റെ ഉള്ളറ മുതൽ പുറമേ വരെയുള്ള ഭാഗങ്ങളിൽ കാണാറുണ്ട്. 50 ശതമാനം സ്ത്രീകളിലും ഇത് ലക്ഷണങ്ങൾ ഇല്ലാതെയാണ് ഉണ്ടാകുന്നത്. എന്നാൽ ചില സ്ത്രീകളിൽ ലക്ഷണങ്ങളോടു കൂടിയും ഇത് ഉണ്ടാകാറുണ്ട്.

അമിതമായി ഉണ്ടാകുന്ന രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. ആർത്തവകാല സമയത്താണ് ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതുപോലെ അമിതമായ വേദനയും ഇതിന്റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു. ഇത് ആർത്തവ കാലങ്ങളിലും അല്ലാതെയും ഉണ്ടാകാം. അതുപോലെ പ്രഷർ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാവുന്നതാണ്. ഇത് മൂത്ര സംബന്ധമായ പ്രശ്നങ്ങളോ മല ബന്ധം പോലുള്ള പ്രശ്നങ്ങളുമാകാം.

അതുപോലെ ചില ആളുകളിൽ കാലിൽ നീരും ഉണ്ടാകാവുന്നതാണ്. ഈ മുഴകൾ ചില സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള കാരണവുമാകാം. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.