വിറ്റാമിൻ ബി 12 കുറഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും…..

ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ ആവശ്യകതയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇന്ന് യുവാക്കളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാല നര. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും വിറ്റാമിൻ ബി 12 ന്റെ കുറവ് കൊണ്ടാണ് ഇത്തരത്തിൽ യുവാക്കളിൽ മുടി നരക്കുന്നത്. പ്രധാനമായും മാംസാഹാരങ്ങളിൽ നിന്നാണ് വിറ്റാമിൻ ബി 12 കിട്ടുന്നത്. ഇറച്ചി, പാൽ, മുട്ട, മത്സ്യം എന്നിവയിൽ വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ അപൂർവ്വമായ ചില പയറു വർഗങ്ങളിലും ഇത്തരം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ കുറവ് ശരീരത്തിലെ മറ്റ് ഭാഗങ്ങളെയും ബാധിക്കാറുണ്ട്. ഓർമ്മക്കുറവ്, മറവി രോഗം തുടങ്ങിയ പ്രശ്നങ്ങളും ഇതു മൂലം ഉണ്ടാകുന്നതാണ്. കൂടാതെ കണ്ണിലെ ഞരമ്പുകളെയും സ്പൈനൽ കോഡിനേയും ഇത് ബാധിക്കാം. അതുപോലെ നമ്മുടെ ശരീരത്തിൽ രക്തക്കുറവും ഉണ്ടാകുന്നതാണ്. എന്നാൽ ഇത് ഞരമ്പുകളെ ബാധിച്ചാൽ നടക്കാൻ ബുദ്ധിമുട്ട്, കാലിലെ കോച്ചിപ്പിടുത്തം, തരിപ്പ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. കൂടാതെ യൂറിനറി പ്രശ്നങ്ങളും ഉണ്ടാകാവുന്നതാണ്.

ചില മരുന്നുകളുടെ അമിതമായ ഉപയോഗം മൂലവും ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ അളവ് കുറയുന്നു. സാധാരണഗതിയിൽ മിനിമം അഞ്ചു വർഷം കഴിയുമ്പോൾ മാത്രമായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളിലേക്കും നയിക്കാവുന്നതാണ്.

വിറ്റാമിൻ ബി 12 ന്റെ കുറവ് ചില ചികിത്സകളിലൂടെ പരിഹരിക്കാൻ കഴിയും. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.