മുടി മുരടിച്ചു പോയെന്ന് ആരും പറയരുത് കിടിലൻ ഹെയർ മാസ്ക്

എല്ലാവരുടെയും പ്രധാനപ്രശ്നമാണ് മുടി കൊഴിച്ചൽ. എല്ലാവർക്കും മുടിയുടെ പ്രശ്നങ്ങൾ ഒരു തരത്തിൽ ആയിരിക്കണമെന്നില്ല. എല്ലാവർക്കും വ്യത്യസ്തമായിരിക്കാം. ചിലരുടെ മുടി പൊട്ടിപ്പോകുന്നു. മറ്റു ചിലർക്ക് കൊഴിയുന്നു, വേറെ ചിലർക്ക് നിറയെ താരൻ ആണ് ഇതെല്ലാം പ്രശ്നങ്ങളാണ്. ഇതിനെല്ലാം ഉറ്റ പരിഹാരം ഉണ്ടെങ്കിൽ അതല്ലേ നല്ലത്. വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ പറ്റിയ ഈ കാര്യങ്ങൾ നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.

നമുക്കു ചുറ്റുമുള്ള പല സാധനങ്ങളുടെയും ഗുണങ്ങൾ അറിയാതെ നാം ആധുനികതയുടെ പിന്നാലെ പോവുകയാണ്. ഇതിനായി ഇന്ന് ഒരുപാട് ഹോം റെമെഡീസ് മാധ്യമങ്ങൾ ലഭ്യവുമാണ്. എല്ലാം തന്നെ ചിലവുകുറഞ്ഞതും ആണ്. ഇതിനായി നാം ഉപയോഗിക്കുന്നത് കറിവേപ്പില ,കറ്റാർവാഴ, കഞ്ഞിവെള്ളം, എന്നിവയാണ്. പലപ്പോഴും കറിവേപ്പില യുടെ ഉപയോഗങ്ങൾ അറിയാതെ പോകാറുണ്ട്. കറിയിൽ ഇടാൻ മാത്രമല്ല ഒരുപാട് ഔഷധഗുണങ്ങളും ഉള്ള ഒന്നുകൂടിയാണ് കറിവേപ്പില. തലമുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് കറിവേപ്പില.

വളരെ എളുപ്പത്തിൽ മുടി വളർത്തുന്നതിനും ഒപ്പം തന്നെ കേശ സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വളരെയധികം ഗുണങ്ങളുള്ള കറ്റാർവാഴ മുടിക്കും മുഖത്തിനും ഒരുപോലെ നല്ലതാണ്. കറ്റാർവാഴ നമുക്ക് സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ വെച്ചുപിടിപ്പിക്കാൻ ഒന്നുകൂടിയാണിത്.

എന്നാൽ ഇന്ന് കടകളിൽ പലതരത്തിലുള്ള പാക്കറ്റുകളിൽ നമുക്ക് കറ്റാർവാഴ വാങ്ങിക്കാൻ കിട്ടും. കറ്റാർവാഴ യോടൊപ്പം നമ്മൾ ഈ ഹെയർ മാസ്കിൽ ഉപയോഗിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. കേശസംരക്ഷണത്തിന് പണ്ടുമുതലേഎല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. കൂടുതൽ അറിയാൻ ഈ ചാനൽ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.