കേശ സംരക്ഷണത്തിന് ഒരു പരമ്പരാഗത എണ്ണ നിർമ്മിക്കാം…..

ചർമ്മ സംരക്ഷണത്തിനെ പോലെ പ്രധാനം അർഹിക്കുന്ന ഒന്നാണ് കേശ സംരക്ഷണം. ഇതിനായി വിപണിയിൽ പല ഉല്പന്നങ്ങളും ലഭ്യമാണ്. എന്നാൽ ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. ഇതിന് പരമ്പരാഗതമായ നിരവധി മാർഗങ്ങളുണ്ട്. പ്രകൃതിദത്തമായി നിർമ്മിക്കുന്ന ഇത്തരം മാർഗങ്ങൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇത്തരത്തിൽ മുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ച് മുടി നീളത്തിൽ വളരാൻ സഹായിക്കുന്ന.

ഒരു ഹെയർ ഓയിലിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാൻ ഉലുവ, കരിഞ്ചീരകം, കറിവേപ്പില, കറ്റാർവാഴ, വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. ഉലുവയിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ കരിഞ്ചീരകം മുടിക്ക് കറുപ്പ് നിറം നൽകുന്നതാണ്. കൂടാതെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് മുടി നല്ലതുപോലെ വളരാനും സഹായിക്കുന്നു. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് തടയാനും കഴിയുന്നതാണ്. കറിവേപ്പില കേശ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇതിലേക്ക് ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ. എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ആദ്യമായി ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കണം. അതിനുശേഷം ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർത്തു കൊടുക്കുക. തുടർന്ന് ഒരു പിടി കറിവേപ്പില ചേർത്ത് കൊടുക്കണം. അതിനു ശേഷം ഇതിലേക്ക് രണ്ട് ടിസ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് കൊടുക്കുക. അവസാനമായി ഇതിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം.

അരക്കപ്പ് വെളിച്ചെണ്ണയാണ് ചേർത്ത് കൊടുക്കേണ്ടത്. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് അടുപ്പത്തു വെച്ച് ചൂടാക്കേണ്ടതാണ്. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.