ശരീര വേദനകൾ പരിഹരിക്കാൻ കുറച്ച് വീട്ടു വൈദ്യങ്ങൾ പരിചയപ്പെടാം.

ശരീര വേദനകൾ പ്രായഭേദമന്യേ എല്ലാ ആളുകളിലും കണ്ടുവരുന്നു. ഇതിൽ കൈമുട്ട് വേദന, കാൽമുട്ട് വേദന, ഉപ്പൂറ്റി വേദന, നടു വേദന തുടങ്ങിയ വേദനകളാണ് കൂടുതലായും കാണുന്നത്. പണ്ട് പ്രായമാകുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറ്. എന്നാൽ ഇപ്പോൾ യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് പരിഹരിക്കാൻ സഹായിക്കുന്ന കുറച്ച് എളുപ്പ വിദ്യകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തികച്ചും നാച്ചുറലായി തന്നെ ഇത് നിർമ്മിക്കാം. ആദ്യമായി എരിക്കിന്റെ ഇല ഉപയോഗിച്ച് വേദന പരിഹരിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ഇതിനായി ഒരു ഇഷ്ടിക അടുപ്പത്തു വെച്ച് നല്ലതുപോലെ ചൂടാക്കുക. എന്നിട്ട് എരിക്കിന്റെ ഇല ഇതിനു മുകളിൽ വെച്ച് ചൂടാക്കണം. അതിനുശേഷം ഈ ഇല വേദന ഉള്ള ഭാഗങ്ങളിൽ വെച്ചു കൊടുക്കണം. ഇതിന്റെ കറ ഒരു കാരണവശാലും ദേഹത്ത് വീഴാൻ പാടില്ല. അതുപോലെ എരിക്കിന്റെ ഇല വെള്ളത്തിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക. എന്നിട്ട് ഈ തോർത്ത് വെള്ളത്തിൽ മുക്കി വേദനയുള്ള ഭാഗങ്ങളിൽ ആവി പിടിച്ചു കൊടുക്കുക. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാം.

അടുത്തതായി മുരിങ്ങക്ക ഉപയോഗിച്ചുള്ള ഒരു പ്രതിവിധിയാണ്. ഇതിനായി 2-3 മുരിങ്ങക്ക നല്ലതുപോലെ കഴുകി എടുക്കുക. എന്നിട്ട് ചെറിയ കഷ്ണങ്ങളാക്കി കൊത്തി അരിഞ്ഞെടുക്കണം. അതിനുശേഷം ഒരു മൺകലം എടുക്കുക. ഇതിലേക്ക് മൂന്നു ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കണം. എന്നിട്ട് കൊത്തിയരിഞ്ഞ മുരിങ്ങക്കാ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

മൂന്നു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ്‌ അളവാകുന്നതു വരെ നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.