ഈ ആഹാര സാധനങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല.

രാവിലെ കഴിക്കാൻ പാടില്ലാത്ത കുറച്ചു ആഹാര സാധനങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. രാവിലെ വെറും വയറ്റിൽ ചായ, കാപ്പി എന്നിവ കുടിക്കുന്നത് വളരെ ദോഷകരമാണ്. ഇതിനു പകരമായി രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് ഇളം ചൂടു വെള്ളം കുടിക്കാവുന്നതാണ്. ഇത് വളരെ നല്ലതാണ്. ഇതിലൂടെ വളരെയധികം ഗുണങ്ങൾ ലഭിക്കും. അതുപോലെ നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു ഉന്മേഷവും ലഭിക്കുന്നതാണ്. ഒരു കാരണവശാലും രാവിലെ വെറും വയറ്റിൽ സോഡ കുടിക്കാൻ പാടില്ല.

ഇത് ചർദ്ദി പോലുള്ള പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂടാതെ മദ്യം കഴിക്കുന്നതും ഒഴിവാക്കണം. അടുത്തത് തക്കാളിയെ കുറിച്ചാണ് പറയുന്നത്. തക്കാളി ഒരു കാരണവശാലും രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇത് വയറ്റിൽ പുണ്ണ് ഉണ്ടാകാൻ കാരണമാകും. അതുകൊണ്ട് തക്കാളി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ എരിവ് കൂടിയ ഭക്ഷണ സാധനങ്ങൾ കഴിവതും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരത്തിൽ കഴിക്കുന്നത് അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

കൂടാതെ തൈര് ഒരു കാരണവശാലും വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അതുപോലെ രാവിലെ വെറും വയറ്റിൽ പഴം കഴിക്കുന്നതും ഒഴിവാക്കണം. ഇത് വയറ്റിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. കപ്പ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ രാത്രിയിൽ കിടക്കുന്ന സമയത്തും കപ്പ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഇനി മുതൽ ഇത്തരം സാധനങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.