തടി വെക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ.

തടി വെക്കാൻ ആഗ്രഹിക്കുന്നവരായി നിരവധി ആളുകൾ ഉണ്ട്. തടി കുറയ്ക്കുന്നതു പോലെ തന്നെ വിഷമകരമാണ് തടി കൂട്ടുന്നതും. ഇതിനായി അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇത് ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ വണ്ണം വെക്കാനായി വിപണിൽ പല ഉത്പ്പന്നങ്ങളും ലഭ്യമാണ്. എന്നാൽ ഇത് പല വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല.

ഇത്തരത്തിൽ വണ്ണം വെക്കാനുള്ള കുറച്ച് എളുപ്പ വിദ്യകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായി ഉലുവ ഉപയോഗിച്ചുള്ള ഒരു എളുപ്പ മാർഗമാണ്. ഇതിനായി തലേ ദിവസം തന്നെ ഉലുവ കുതിർക്കാൻ വെക്കണം. എന്നിട്ട് രാവിലെ നല്ലതുപോലെ പിഴിഞ്ഞെടുത്ത് അതിന്റെ വെള്ളം കുടിക്കുക. അടുത്തതായി സവാള ഉപയോഗിച്ചുള്ള ഒരു എളുപ്പ വിദ്യയാണ്. അതിനായി സവാള നല്ലതുപോലെ കൊത്തി അരിയുക.

ഇതിൽ കുറച്ച് ശർക്കര ചേർത്ത് കഴിക്കാവുന്നതാണ്. ഇത് രാവിലെ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അടുത്തതായി തൊട്ടാവാടി ഉപയോഗിച്ചുള്ള ഒരു മാർഗമാണ്. ഇതിനായി തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ് കഷായമാക്കി എടുക്കുക. ഇതിലേക്ക് കുറച്ച് അമകുരം പൊടിച്ച് ചേർക്കുക. എന്നിട്ട് ഇത് കഴിക്കുക. അതുപോലെ രാത്രിയിൽ ഒരു ഗ്ലാസ്‌ പാലിൽ രണ്ട് ടിസ്പൂൺ അമകുരം പൊടി ചേർത്ത് കുടിക്കാവുന്നതാണ്.

ഇതിലൂടെ വളരെ നല്ല റിസൾട്ട്‌ കിട്ടുന്നതാണ്. കൂടുതൽ ടിപ്സുകളെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.