മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഉള്ളവരാണോ നിങ്ങൾ… എങ്കിൽ ഇങ്ങനെ ചെയ്തു നോക്കുക.

മുടി കൊഴിച്ചിൽ പ്രായഭേദമന്യേ എല്ലാവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പല തരത്തിലുള്ള എണ്ണകളും ഷാമ്പുകളും ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനു കാരണമാകാം. അതുപോലെ ക്ലോറിൻ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്ന്‌ മുടി കൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാനുള്ള കുറച്ച് എളുപ്പ വിദ്യകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യമായി ഷാമ്പുവിൽ കുറച്ച് ഉപ്പ് ചേർത്ത് അതുപയോഗിച്ച് തല കഴുകുക. ഇതിലൂടെ വളരെ നല്ല റിസൾട്ട്‌ കിട്ടുന്നതാണ്.

അതുപോലെ തന്നെ ഇത് പരിഹരിക്കാനായി നിരവധി നാച്ചുറൽ മാർഗങ്ങളുമുണ്ട്. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ആദ്യമായി കരിഞ്ചീരകം ഉപയോഗിച്ചുള്ള ഒരു പരിഹാര മാർഗമാണ്. അതിനായി 5 ടീസ്പൂൺ കരിഞ്ചീരകം എടുക്കുക. എന്നിട്ട് ഇത് അരക്കിലോ വെളിച്ചെണ്ണയിൽ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനു ശേഷം ഇത് മുടിയിൽ തേക്കാവുന്നതാണ്. ഇതിലൂടെ മുടി കൊഴിച്ചിൽ ഇല്ലാതാക്കാം. അതുപോലെ മുടി നല്ലതുപോലെ തഴച്ചു വളരുന്നതാണ്.

അടുത്തതായി പച്ച നെല്ലിക്കയും ഉണക്ക നെല്ലിക്കയും വെളിച്ചെണ്ണയിൽ ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. എന്നിട്ട് ആ എണ്ണ തലയിൽ തേക്കാനായി ഉപയോഗിക്കാം. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുന്നതാണ്. അടുത്തതായി കറിവേപ്പില എണ്ണയിൽ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു കറ്റാർവാഴ ചേർത്ത് കൊടുക്കണം. എന്നിട്ട് ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഇത് മുടിയിൽ തേക്കാവുന്നതാണ്.

ഇതു മുടി തഴച്ചു വളരാൻ വളരെയധികം സഹായിക്കുന്നു. അടുത്തതായി അര മുറി തേങ്ങ മിക്സിയിൽ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. എന്നിട്ട് ഇതിന്റെ ഒന്നാംപാലും രണ്ടു ചെറു നാരങ്ങയുടെ നീരും ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം ഇത് തലയിൽ തേയ്ക്കാനായി ഉപയോഗിക്കാം. കൂടുതൽ ടിപ്സുകൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.