വായ് നാറ്റം പരിഹരിക്കാൻ കുറച്ച് എളുപ്പ വഴികൾ….

വായ് നാറ്റം ഇന്ന്‌ ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ആത്മവിശ്വാസത്തെ പോലും കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഈ വായ് നാറ്റം. പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന് പ്രധാന കാരണം. പല്ലുകൾ ശരിയായ രീതിയിൽ ബ്രഷ് ചെയ്തില്ലെങ്കിൽ വായ്നാറ്റം ഉണ്ടാകാവുന്നതാണ്. അതുപോലെ നമ്മൾ ഒരു നേരം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ വെള്ളം കുടിക്കാതിരിക്കുമ്പോഴും വായ് നാറ്റം ഉണ്ടാകുന്നതാണ്.

ഭക്ഷണം ശരിക്ക് ചവയ്ക്കാതെ കഴിക്കുന്ന ആളുകളിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. നെഞ്ചെരിച്ചിൽ, അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവരിലും വായ്നാറ്റം അനുഭവപ്പെടാറുണ്ട്. അസിഡിറ്റി പ്രശ്നങ്ങളുള്ളവർ കറുത്ത മുന്തിരി ധാരാളമായി കഴിക്കുക. അതുപോലെ പശുവിൻ നെയ്യിൽ ഒരു ടീസ്പൂൺ വെളുത്തുള്ളി നീര് ചേർത്ത് കഴിക്കുക. ഇത് ചൂടാക്കിയട്ടു വേണം കഴിക്കാൻ. ഇതിലൂടെ അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. ഗ്രാമ്പു, ഏലക്ക, ജീരകം എന്നിവ ഭക്ഷണ ശേഷം കഴിക്കുന്നത് വായ് നാറ്റത്തിന്റെ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുന്നതാണ്.

ഇതിലൂടെ വായിലെ ബാക്ടീരിയകൾ ഇല്ലാതാകുന്നു. അതുപോലെ പുളിയില്ലാത്ത തൈര് ഉപയോഗിച്ച്‌ വായ നാറ്റം പരിഹരിക്കാവുന്നതാണ്. ഇതിനായി ഭക്ഷണ ശേഷം കുറച്ച് തൈര് കവിൾ കൊള്ളുക. ഇതിലൂടെ വേണ്ടാത്ത ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിയും. അടുത്തതായി ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ഒരു പ്രതിവിധിയാണ്. ഇതിനായി അര ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് കാൽ ടിസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം.

എന്നിട്ട് 3 – 4 മിനിറ്റ് വായിൽ കവിൾ കൊള്ളുക. ഇതിലൂടെ വളരെ പെട്ടെന്ന് തന്നെ വായ്നാറ്റം പരിഹരിക്കാവുന്നതാണ്. കൂടുതൽ പ്രതിവിധികളെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.