നരച്ചമുടി കറുപ്പാക്കി മാറ്റാൻ ഒരു എളുപ്പ മാർഗം

പ്രായം കൂടുംതോറും തലയിൽ നരകൾ കാണപ്പെട്ട് തുടങ്ങുന്നു. എന്നാൽ ഇന്ന് യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നു. അകാല നര എന്നാണ് ഇത് അറിയപെടുന്നത്. ഇത് മറയ്ക്കാനായി ഹെയർ ഡൈ ചെയ്യുന്നവരാണ് കൂടുതൽ. ഇന്ന് നരച്ച മുടി കറുപ്പാക്കി മാറ്റാനുള്ള ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി ചായപ്പൊടി, നെല്ലിക്ക പൊടി, ഹെന്ന പൗഡർ എന്നിവയാണ് ആവശ്യം.

ആദ്യമായി ഒരു ഗ്ലാസ്സിലേക്ക് അര ടിസ്പൂൺ ചായപ്പൊടി ചേർത്ത് അ തിലേക്ക് കുറച്ച് ചൂട് വെള്ളം ഒഴിക്കുക. അതിനു ശേഷം ഒരു ചെറിയ ബൗൾ എടുത്ത്, അതിലേക്ക് രണ്ട് ടീസ്പൂൺ നെല്ലിക്കാപ്പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ ഹെന്ന പൗഡറും ചേർക്കണം. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചായപ്പൊടി ചേർത്ത വെള്ളം ഇതിലേക്ക് ചേർക്കുക. തുടർന്ന് നല്ലത്പോലെ മിക്സ് ചെയ്തെടുക്കുക.

എന്നിട്ട് ബ്രഷ് ഉപയോഗിച്ച് ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം. കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഇത് ഉപയോഗിക്കേണ്ടത്. ഒരു മണിക്കൂർ കഴിഞ്ഞ് നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ തല സാധാരണ വെള്ളത്തിൽ കഴുകി എടുക്കാം. ഇത് നരച്ച മുടികൾ എല്ലാം കറുപ്പാക്കി മാറ്റുന്നു. പ്രകൃതിദത്തമായി നിർമ്മിക്കുന്നത് കൊണ്ട് ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.