മുടി കറുപ്പിക്കാനായി ഒരു നാച്ചുറൽ വിദ്യ

മുടി കറുപ്പിക്കാനായി കെമിക്കലുകൾ അടങ്ങിയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ഇത് വളരെ നാച്ചുറലായി വീട്ടിൽ നിർമിച്ചെടുക്കാം. ഇത്തരത്തിൽ വെളുത്ത മുടി കറുപ്പാക്കി മാറ്റുന്ന ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി ഉലുവ, കരിഞ്ചീരകം, കാസ്റ്റോർ ഓയിൽ, ആൽമണ്ട് ഓയിൽ എന്നിവയാണ് വേണ്ടത്.

ആദ്യമായി ഒരു ചെറിയ പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ കരിഞ്ചീരകം എന്നിവ ചേർക്കുക. ഇതിലേക്ക് രണ്ടു ടിസ്പൂൺ കാസ്റ്റോർ ഓയിൽ, നാല് ടീസ്പൂൺ ആൽമണ്ട് ഓയിൽ എന്നിവ ഒഴിക്കുക. എന്നിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. തുടർന്ന് ഇത് വെയിൽ കൊള്ളാനായി വെക്കാം. ഇത് തുടർച്ചയായി രണ്ടു ദിവസം വെയിലത്തു വെക്കുക. തുടർന്ന് ഇത് മുടിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്.

20 മിനിറ്റിന് ശേഷം തല കഴുകി എടുക്കാം. സാധാരണ ഷാമ്പൂ ഉപയോഗിച്ച് വേണം തല കഴുകാൻ. ഇത് ആഴ്ചയിൽ മൂന്നു പ്രാവശ്യം ഉപയോഗിക്കാം. ഇത് വെളുത്ത മുടികൾ എല്ലാം കറുപ്പാക്കി മാറ്റുന്നു. ഇത് നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.