പല്ലുവേദന എളുപ്പത്തിൽ പരിഹരിക്കാൻ ഇത് പരീക്ഷിച്ചു നോക്കുക

പല്ല് വേദന വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഏറ്റവും കഠിനമായ വേദനകളിൽ ഒന്നാണ് പല്ല് വേദന. പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതാണ് മിക്ക ദന്ത പ്രശ്നങ്ങൾക്കും കാരണം. പല്ലിൽ കേട് വരുമ്പോൾ വേദനയും ഉണ്ടാകുന്നു. ഇത് ഭാവിയിൽ പല ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പല്ല് വേദന പരിഹരിക്കാനായി നിരവധി പ്രകൃതി ദത്തമായ മാർഗ്ഗങ്ങൾ ഉണ്ട്.

ഇന്ന് വെറും രണ്ട് മിനിറ്റു കൊണ്ട് പല്ലുവേദന പരിഹരിക്കാനുള്ള ഒരു എളുപ്പവിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് നമ്മുടെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച്‌ നിർമിച്ചെടുക്കാം. ഇത് തയ്യാറാക്കാനായി ഉപ്പ്, മഞ്ഞൾ പൊടി, കടുകെണ്ണ എന്നിവയാണ് വേണ്ടത്. ആദ്യമായി ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് കടുകെണ്ണയും ചേർക്കുക.

തുടർന്ന് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തെടുക്കുക. എന്നിട്ട് വേദന ഉള്ള പല്ലുകളിൽ ചൂണ്ടു വിരൽ ഉപയോഗിച്ച് ഈ മിശ്രിതം തേച്ചു കൊടുക്കുക. തുടർന്ന് ആരോടും സംസാരിക്കാതെ 20 മിനിറ്റ് നേരം വായ് അടച്ചു പിടിക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ വായ് കഴുകിയെടുക്കാം. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.