അമിത വണ്ണം പരിഹരിക്കാനായി ഈ പാനീയം കുടിക്കാം

അമിത വണ്ണം ഇന്ന് ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ പല അസുഖങ്ങളും വന്നു ചേരും. അമിത വണ്ണമുള്ളവർക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ജീരകം, ചെറുനാരങ്ങ, തേൻ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ആദ്യം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു ടിസ്പൂൺ ജീരകം ചേർക്കുക.

തുടർന്ന് ഇത് അടുപ്പത്തുവച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഒരു ഗ്ലാസ് വെള്ളം തിളച്ച് മുക്കാൽ ഗ്ലാസാകുമ്പോൾ ഇറക്കി വെക്കാം. എന്നിട്ട് ഇത് ചൂടാറാനായി വെക്കുക. തുടർന്ന് ഒരു അരിപ്പ ഉപയോഗിച്ച് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവർക്ക് ഇതിലേക്ക് തേൻ ചേർത്ത് ഉപയോഗിക്കാം.

ഇത് രാത്രിയിൽ ഭക്ഷണശേഷം ഉറങ്ങുന്നതിന് 20 മിനിട്ട് മുമ്പായി കുടിക്കുക. വെറും നാലു ദിവസം കൊണ്ട് തന്നെ ശരീരത്തിൽ നല്ല മാറ്റം കണ്ടു തുടങ്ങും. ഇത് തുടർച്ചയായി ഒരു മാസം ഉപയോഗിച്ചാൽ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുന്നതാണ്. ഇത് നിങ്ങളുടെ ശരീര ഭാരം കുറച്ച് അമിത വണ്ണം ഇല്ലാതാക്കുന്നു. ഗർഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും ഇത് കുടിക്കരുത്.

അതുപോലെ ഷുഗർ പ്രശ്നം ഉള്ളവരും ഇത് ഉപയോഗിക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.