ഈന്തപ്പഴ ജ്യൂസിന്റെ നിർമ്മാണവും ആരോഗ്യ ഗുണങ്ങളും

ഈന്ത പഴത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയട്ടുണ്ട്. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്ത പഴം. ഇതിൽ കാൽസ്യം, പൊട്ടാസ്യം, സൾഫർ, ഇരുമ്പ്, മാഗ്നിസ് എന്നിവ ശരിയായ അളവിൽ അടങ്ങിയിരിക്കുന്നു. അതുപോലെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്ത പഴത്തിൽ അടങ്ങിയട്ടുണ്ട്. ഈന്തപ്പഴം ഉപയോഗിച്ചുള്ള ഒരു ജ്യൂസിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി 15 ഇന്തപ്പഴം എടുക്കുക.

തുടർന്ന് ഇത് കുരു കളഞ്ഞ് വൃത്തിയാക്കി എടുക്കണം. എന്നിട്ട് ഒരു പാത്രത്തിലേക്ക് ഈന്ത പഴവും കുറച്ച് വെള്ളവും ചേർക്കുക. തുടർന്ന് ഇത് അടുപ്പത്ത് വെച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. എന്നിട്ട് ഇത് അടുപ്പത്ത് നിന്നും ഇറക്കി തണുക്കാനായി വെക്കുക. അതിന് ശേഷം 15 ബദാം, ഒരു ആപ്പിളിന്റെ പകുതി കഷ്ണങ്ങളാക്കിയത് , വേവിച്ച ഈന്ത പഴം എന്നിവ കുറച്ച് പാലും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.

തുടർന്ന് അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കാവുന്നതാണ്. എന്നിട്ട് ഇത് ഒരു ഗ്ലാസിലേക്ക് പകർത്തി കുടിക്കാവുന്നതാണ്. വണ്ണം വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ദിവസവും കുടിക്കുക. വെറും രണ്ടാഴ്ച കൊണ്ട് തന്നെ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നു. അതുപോലെ 5 -15 വയസ് വരെയുള്ള കുട്ടികളുടെ വളർച്ചാ ഘട്ടത്തിലുള്ള കാലുവേദന പരിഹരിക്കാനും ഇത് സഹായിക്കും..

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.