മുഖത്തെ ചുളിവുകൾ പരിഹരിക്കാൻ പ്രകൃതി ദത്തമായ മാർഗം
പ്രായം കൂടി വരുന്ന മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. ഇത് പരിഹരിക്കാനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരാണ് കൂടുതലും. അതുപോലെ കെമിക്കലുകൾ അടങ്ങിയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ ഇതെല്ലാം തന്നെ പല തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു. ഇതിന് പ്രകൃതി ദത്തമായി നിർമിച്ചെടുക്കാവുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.
ഇത്തരത്തിൽ മുഖത്തെ ചുളിവുകൾ മാറ്റാനുള്ള ഒരു ഫേസ് പേക്കിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് വെണ്ടക്കയും തൈരും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആദ്യമായി 3 വെണ്ടയ്ക്ക നല്ലതുപോലെ കഴുകിയെടുക്കുക. അതിനു ശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. തുടർന്ന് ഇത് മിക്സിയിൽ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. എന്നിട്ട് ഇതിലേക്ക് മൂന്നു ടിസ്പൂൺ തൈര് ചേർത്ത് മിക്സ് ചെയ്യുക.
തുടർന്ന് ഇത് മുഖത്ത് ചുളിവുകൾ കാണുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം ഉണങ്ങി തുടങ്ങുമ്പോൾ ഇത് കഴുകി കളയാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിക്കാതെ വേണം ഇത് കഴുകി എടുക്കാൻ. അതിനു ശേഷം പൗഡർ പോലുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ആഴ്ചയിൽ മൂന്നു തവണ ഉപയോഗിക്കാം. ഇത് മുഖത്തെ ചുളിവുകൾ പരിഹരിച്ച് ചർമ്മം മൃദുലമാകാൻ സഹായിക്കുന്നു.
ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.