മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ പ്രശ്നങ്ങൾ പരിഹരിക്കാൻ നാച്ചുറൽ മാർഗം

മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾ കേശ സംരക്ഷണത്തിൽ വളരെയധികം വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന നിരവധി ഉത്പ്പന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പ്പന്നങ്ങൾ പലവിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാക്കുന്നു. എന്നാൽ നാച്ചുറലായി നിർമിക്കാൻ പറ്റുന്ന ചില പൊടികൈകൾ ഉണ്ട്. ഇത്തരത്തിൽ ഒരാഴ്ച കൊണ്ട് മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇത് മുടി കൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും ഉപയോഗിക്കാം. ഇത് തയ്യാറാക്കാനായി കരിഞ്ചീരകം, ഉലുവ, കറ്റാർവാഴ ജെൽ, വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്. ആദ്യമായി ഇരുമ്പിന്റെ ഒരു ചീന ചട്ടി അടുപ്പത്ത് വെക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക. തുടർന്ന് ഒരു ടീസ്പൂൺ കരിഞ്ചീരകവും രണ്ട് ടീസ്പൂൺ ഉലുവയും ചേർക്കുക. ഇതിലേക്ക് 100 ഗ്രാം കറ്റാർവാഴ ജെൽ കൂടി ചേർക്കുക. തുടർന്ന് ഇത് 10 മിനിറ്റ് തിളപ്പിച്ചെടുക്കുക. എന്നിട്ട് ഇത് അടുപ്പത്ത് നിന്നും ഇറക്കി വെക്കാം. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക.

തുടർന്ന് ഇത് മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി എടുക്കാം.ഇത് ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുക. എന്നാൽ മാത്രമേ ശരിയായ രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് പ്രകൃതിദത്തമായി നിർമ്മിക്കുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇത് മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

ഇത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.