ശരീരത്തിന് നല്ല ഊർജവും ആരോഗ്യവും ലഭിക്കാൻ ഇത് കഴിക്കുക

ശരീരത്തിന് നല്ല ഊർജവും ആരോഗ്യവും ലഭിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതു തയ്യാറാക്കാനായി രണ്ടു പിടി റാഗി, കുറച്ച് ശർക്കര, ഒരു കപ്പ് പാൽ എന്നിവയാണ് വേണ്ടത്. അതുപോലെ മൂന്നു പിടി സാബൂൺ അരി കൂടി ഇതിന് ആവശ്യമുണ്ട്. തുടർന്ന് സാബൂൺ അരിയും റാഗിയും നല്ലതുപോലെ വറുത്തെടുക്കുക. ഇത് രണ്ട് മൂന്ന് മിനിറ്റ് ചെറു തീയിൽ വെച്ചിട്ട് വേണം വറുത്തെടുക്കാൻ.

അതിനു ശേഷം അടുപ്പിൽ നിന്നിറക്കി ചൂടാറാൻ വെക്കുക. ചൂടാറിയതിനു ശേഷം ഇത് മിക്സിയിൽ പൊടിച്ചെടുക്കണം. തുടർന്ന് ഒരു പാത്രമെടുത്ത് അതിലേക്ക് നാലു ടീസ്പൂൺ പൊടിച്ച മിശ്രിതം ചേർക്കുക. തുടർന്ന് ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലത്പോലെ മിക്സ് ചെയ്തെടുക്കുക. തുടർന്ന് ഇത് ഒരു കപ്പ് പാലിൽ ചേർത്ത് തിളപ്പിച്ചെടുക്കണം.

ഇതിലേക്ക് ഒരുപിടി ശർക്കര ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. തുടർന്ന് ഇത് നല്ലതുപോലെ കുറുകാൻ വെക്കുക. ഇത് പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണ്. ഇത് 10 ദിവസം കഴിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു. ശരീരത്തിന് നല്ല ഊർജവും ആരോഗ്യവും ലഭിക്കാൻ ഇത് സഹായിക്കും.

ഇത് രാവിലെ പ്രഭാത ഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.