ഒരുപാട് ദന്ത പ്രശ്നങ്ങൾക്ക് ഒരൊറ്റ പരിഹാരം
വൃത്തിയില്ലായ്മയും മറ്റുമാണ് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇത് ഭാവിയിൽ പലതരത്തിലുള്ള ദന്ത രോഗങ്ങൾ ഉണ്ടാക്കാം. പല്ലു വേദന, പല്ല് പുളിപ്പ്, വായ് നാറ്റം തുടങ്ങിയ ദന്ത പ്രശ്നങ്ങൾ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്നു. എന്നാൽ കൂടുതൽ ആളുകളും ഇത് വലിയ കാര്യമാക്കാറില്ല. എന്നാൽ ചില ആളുകൾ ഇത്തരം പ്രശ്നങ്ങൾക്ക് ദന്ത രോഗ വിദഗ്ധനെ സമീപിക്കുന്നു.
എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന നിരവധി ഒറ്റമൂലികളുണ്ട്. ഇത് നാച്ചുറലായി തന്നെ നിർമിച്ചെടുക്കാം. ഇത്തരത്തിലുള്ള ഒരു പ്രതിവിധിയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് പേരയില ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ആദ്യമായി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ആറേഴ് പേരയില ചേർക്കുക. ഇത് നല്ലതുപോലെ ചൂടായി ഒരു മഞ്ഞ കളർ വരുമ്പോൾ ഇറക്കി വെക്കാം.
ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. തുടർന്ന് ഇത് കവിൾ കൊള്ളാനായി ഉപയോഗിക്കാം. ഇത് രാവിലെയും രാത്രിയിലും ഉപയോഗിക്കണം. ഇത് മോണപഴുപ്പ്, പല്ലു വേദന, പല്ല് പുളിപ്പ്, വായ് നാറ്റം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.