മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം

ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാനാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇന്ന് മുഖത്ത് ഉണ്ടാകുന്ന വിവിധ തരം പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയെ കുറിച്ചണ് പറയാൻ പോകുന്നത്. ഇതിനായി ഒരു ഫേസ് ക്രീം നിർമിച്ചെടുക്കാം. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ്, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

ഇത് പ്രകൃതിദത്തമായി നിർമ്മിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ സാധാരണ അരി എടുക്കുക. തുടർന്ന് ഇത് വേവിച്ചെടുക്കണം. ഇതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് വെള്ളം ചേർക്കുക. തുടർന്ന് ഇതിലേക്ക് അരി ഇട്ട് വേവിച്ചെടുക്കാം. അരി നല്ലതു പോലെ വെന്തതിനു ശേഷം ഇറക്കി വെക്കാം. തുടർന്ന് അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക.

ഇത് അരച്ചെടുത്തും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് കാൽ ടീസ്പൂൺ തേനും, കുറച്ച് റോസ് വാട്ടറും ചേർക്കുക. തുടർന്ന് ഒരു സ്പൂൺ ഉപയോഗിച്ച് ഇത് നല്ലത് പോലെ മിക്സ് ചെയ്യുക. തുടർന്ന് ഇത് മുഖത്ത് പുരട്ടി കൊടുക്കാം. തുടർച്ചയായി രണ്ടു മാസം ഉപയോഗിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളു. ബാക്കിയുള്ള മിശ്രിതം ഒരു മൂടിയുള്ള ചെപ്പിൽ അടച്ച് ഫ്രിഡ്ജിൽ വെക്കാം.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.