ശരീര ഭാരം കുറയ്ക്കാൻ ഈ പാനീയം വെറും വയറ്റിൽ കുടിക്കുക
അമിതവണ്ണം ഇന്ന് മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമത്തിന്റെ കുറവും ഇതിന് ഒരു കാരണമാണ്. ഇത് ശരീര ഭാരം വർധിച്ച് അമിതവണ്ണം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് ഭാവിയിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശരീര ഭാരം നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.
ഇത് തയ്യാറാക്കാനായി ചെറിയ ജീരകം, കറുവ പട്ട എന്നിവയാണ് വേണ്ടത്. ചെറിയ ജീരകത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ആദ്യമായി ഒരു ഗ്ലാസ് ചൂടു വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. അതിനുശേഷം കറുവപ്പട്ട നല്ലതുപോലെ പൊടിച്ചെടുക്കുക.
തുടർന്ന് നേരത്തെ എടുത്തു വെച്ച ചൂട് വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. ഇത് അരിപ്പ കൊണ്ട് അരിച്ചെടുത്തും ഉപയോഗിക്കാം. ഇത് രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. തുടർന്ന് നല്ല രീതിയിൽ വ്യായാമങ്ങൾ ചെയ്യുക. എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ.
ഇത് കുടിച്ച് അരമണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.