മൂലക്കുരു മാറ്റിയെടുക്കാൻ പ്രകൃതിദത്തമായ മാർഗം

ഇന്ന് ഒരുപാടാളുകളിൽ കണ്ടു വരുന്ന ഒരു രോഗവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ്. മലബന്ധം ഉണ്ടാകുന്നവരിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. അതുപോലെ ദീർഘ നേരം ഇരുന്ന് ജോലി ചെയുന്നവരിലും മൂലക്കൂരു ഉണ്ടാകുന്നു. രക്തപ്രവാഹവും വേദനയുമാണ് ഇതിന്റെ പ്രധാന പ്രശ്നങ്ങൾ. ഇത് മരുന്നുകളിലൂടെയും സർജറിയിലൂടെയും പരിഹരിക്കാം.

ഇത് മാറ്റിയെടുക്കാൻ പ്രകൃതി ദത്തമായ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല. ഇന്ന് പൈൽസ് മാറ്റിയെടുക്കാനുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പാണ് ഉപയോഗിക്കേണ്ടത്. ഇത് തയ്യാറാക്കാനായി മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ടിസ്പൂൺ ചെറിയ ജീരകം, ഒന്നര ടേബിൾ സ്പൂൺ നല്ലെണ്ണ എന്നിവയാണ് വേണ്ടത്.

വെളുത്തുള്ളിക്ക് പകരം ചെറിയ ഉള്ളി ചേർത്തും ഇത് നിർമ്മിക്കാം. ആദ്യമായി വെളുത്തുള്ളിയുടെ തോല് പൊളിച്ചെടുക്കുക. തുടർന്ന് വെളുത്തുള്ളിയും ജീരകവും ചതച്ചെടുക്കണം. തുടർന്ന് നല്ലെണ്ണ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ചതച്ച മിശ്രിതം ചേർത്ത് ഇളക്കി യോജിപ്പിക്കുക. തുടർന്ന് ഇത് ചൂടാറിയതിനു ശേഷം കഴിക്കാം. ഇത് ചോറിന്റെ കുടേയോ അല്ലെങ്കിൽ വെറും വയറ്റിലോ കഴിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.