പല്ലുകൾ വൃത്തിയായി സൂക്ഷിക്കാൻ ഒരു എളുപ്പ മാർഗം

പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തത് അഴുക്കുകൾ നിറയാനും പല്ലുകൾ മഞ്ഞ നിറത്തിലാകാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ഭാവിയിൽ പല ദന്ത പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇന്ന് പല്ലുകളിലെ മഞ്ഞനിറം, പുഴുപല്ല്, പല്ലുവേദന, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് നമ്മുടെ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാം.

ഇത് തയ്യാറാക്കാനായി മഞ്ഞ നിറത്തിലുള്ള ബസ്മതി അരി, റോസ് വാട്ടർ, മിന്റ് സിറപ്പ് എന്നിവയാണ് ആവശ്യം. ബസ്മതി അരി മിക്സിയിൽ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. തുടർന്ന് ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ പൊടിച്ച അരി ചേർക്കുക. ഇതിലേക്ക് കുറച്ച് റോസ് വാട്ടർ ചേർക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ മിന്റ് സിറപ്പ് ചേർത്ത് കൊടുക്കുക.

തുടർന്ന് ഇത് നല്ലത്പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് ഇത് ടൂത്ത് ബ്രഷിൽ ചേർത്ത് പല്ല് തേക്കാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപയോഗിക്കാം. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു മിശ്രിതമാണ്. പ്രകൃതിദത്തമായ നിർമ്മിക്കുന്നത് കൊണ്ട് ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.