ഇത് ഉപയോഗിച്ചാൽ ശരീരത്തിനുണ്ടാകുന്ന അമിത ക്ഷീണം പരിഹരിക്കാം
ഇന്ന് മിക്ക ആളുകളിലും അമിതമായ ക്ഷീണം കണ്ടു വരുന്നു. അമിതമായി കായികാധ്വാനം ചെയ്യുമ്പോഴും പണിയെടുക്കുമ്പോഴും ഇത്തരം ക്ഷീണം ശരീരത്തിനെ ബാധിക്കാം. ഇന്ന് ശരീരത്തിനുണ്ടാകുന്ന ക്ഷീണം പരിഹരിക്കാനുള്ള ഒരു എളുപ്പവിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് കറുത്ത പൊട്ടു കടല, ബദാം എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇതിന് ധാരാളം ഗുണങ്ങൾ അടങ്ങിയട്ടുണ്ട്.
ആദ്യമായി പൊട്ടു കടലയും ബദാമും വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് രാത്രിയിൽ ചെയ്തു വെക്കാവുന്നതാണ്. തുടർന്ന് രാവിലെ ഇതിന്റെ വെള്ളം ഊറ്റി കളയുക. മുതിർന്നവർ ഇത് വേവിക്കാതെ കഴിക്കണം. മധുരം ആവശ്യമുള്ളവർക്ക് ഇതിലേക്ക് ശർക്കര ചേർത്തും ഉപയോഗിക്കാം. കുട്ടികൾക്ക് ഇത് കൊടുക്കുമ്പോൾ കടല വേവിച്ച് കൊടുക്കുന്നതായിരിക്കും നല്ലത്. അതുപോലെ ഗർഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും ഇത് വേവിച്ചു കഴിക്കുക. ഇത് രാവിലെ പ്രഭാത ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കഴിക്കാം.
ഇത് ശരീരത്തിന് ഊർജം ലഭിക്കാൻ വളരെയധികം സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ളവർ ബദാം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. അതുപോലെ മെലിഞ്ഞ ശരീരം ഉള്ളവർ ദിവസവും കടല കഴിക്കുന്നത് തടിക്കാൻ സഹായിക്കും. അതുപോലെ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഇത് വളരെ നല്ലതാണ്. ഇത് തുടർച്ചയായി ഒരു മാസം കഴിച്ചാൽ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളു.
ഇത് നമ്മുടെ ശരീരത്തിന്റെ ക്ഷീണങ്ങളെല്ലാം പരിഹരിക്കുകയും നല്ല ആരോഗ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീ പുരുഷഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.